‘തൻവീൻ’; 17 ദിന പരിപാടികളുമായി ഇത്​റ

ദമ്മാം: ദഹ്​റാനിലെ കിങ്​ അബ്​ദുൽ അസീസ് സ​​െൻറർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്​റ) 17 ദിവസം നീണ്ടു നിൽക്കുന്ന ആകർഷകമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. സർഗശേഷികളുടെ ഉറവിടം എന്നാണ് തൻവീനിനെ വിശേഷിപ്പിക്കുന്നത്. ഇൗമാസം 11 മുതൽ 27 വരെ നീണ്ടു നിൽക്കുന്നതാണ് പരിപാടി. ലോകത്തിലെ തന്നെ കഴിവുറ്റ നായകൻമാരെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ഉൾപ്പെടുത്തി സൗദി അറേബ്യയിലെ ആദ്യത്തേതും വിപുലവുമായ സംരംഭമാണിത്. ശാസ്​ത്രം, ചിത്രകല, സംഗീതം, സിനിമ, നാടകം, സാംസ്കാരിക പൈതൃകം, സംരംഭകത്വം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി വിവിധ പരിപാടികൾ നടക്കും.

കുട്ടികൾ മുതൽ യുവാക്കൾ വരെയുള്ളവരെ ഉദ്ദേശിച്ചാണ് പരിപാടി ആസൂത്രണം ചെയ്തത്. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യമുണ്ട്. ചില ദിവസങ്ങളിലെ പരിപാടിക്ക് ഫീസ് ഈടാക്കുന്നുണ്ട്. രസതന്ത്രലോകങ്ങളിലൂടെ യാത്ര ചെയ്യുന്ന ‘ആകർഷണീയമായ രസതന്ത്രം’, സദസ്യരുടെ കണ്ണുകളിലേക്ക് അദ്വിതീയ സയൻസ് ഫിക്ഷൻ അവതരിപ്പിക്കുന്ന പ്രോജക്ട്​ 2, ആകർഷകമായ സംവാദങ്ങൾ, ജപ്പാനീസ് കമ്പനിയായ മയ് വാ ഡെൻകിക് നടത്തുന്ന സംഗീത പരിപാടി, സംഗീത ഉപകരണങ്ങളുടെ പ്രദർശനം, സമുദ്രാത്ഭുതങ്ങളെ കുറിച്ചുള്ള ‘ഓഷ്യൻ ഡീപ്’, ശാസ്ത്രലോകത്തെ അന്വേഷണങ്ങളുമായി എവറസ്​റ്റ്​ ലാബ്' എന്നിങ്ങനെ വ്യത്യസ്ത ശീർഷകങ്ങളിൽ പരിപാടികൾ അരങ്ങേറും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.