ജിദ്ദ: ബ്രസീൽ^അർജൻറീന പോരാട്ടത്തിന് കാത്തിരിക്കുന്ന ജിദ്ദയിൽ ടിക്കറ്റുകൾ കരസ്ഥമാക്കിയ ആവേശത്തിൽ മലയാളിപ്രവാസികൾ. തങ്ങളുടെ എക്കാലത്തേയും ഇഷ്്ട ടീമുകളായ ബ്രസീലിെൻറയും അര്‍ജൻറീനയുടേയും കളി നേരിട്ടു കാണാനുള്ള അവസരത്തിനായി അക്ഷമയോടെ കാത്തിരിക്കയാണവർ. ഈ മാസം 16ന് ചൊവ്വാഴ്ച ജിദ്ദ കിങ് അബ്്ദുല്ല സ്പോർട്സ് സിറ്റിയിൽ രാത്രി ഒമ്പതിനാണ് കളി. ടിക്കറ്റ് കിട്ടിയവർ സമൂഹമാധ്യമങ്ങളിൽ ആഘോഷം തുടങ്ങി.കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതലാണ് ടിക്കറ്റുകൾ ഓൺലൈനിൽ കിട്ടാൻ തുടങ്ങിയത്. ആ സമയം മുതൽ സൈറ്റുകളിൽ വിൻതിരക്കാണ് അനുഭവപ്പെട്ടത്. 30 മിനിട്ടിൽ കൂടുതൽ സമയമെടുത്താണ് മിക്കവരും ടിക്കറ്റ് എടുത്തത്. ബാങ്കിലെ ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ വേണമെന്നുള്ള വ്യവസ്ഥയും ഒരാൾക്ക് അഞ്ച് എണ്ണം വീതമേ കിട്ടുകയുള്ളൂ എന്നതും കൊണ്ടും പരമാവധി ടിക്കറ്റ് കരസ്ഥമാക്കാനുള്ള നെേട്ടാട്ടം തുടരുന്നുണ്ട്.
ജിദ്ദയിലും റിയാദിലുമായി നടക്കുന്ന സൗഹൃദ ഫുട്‌ബാള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജൻറീനക്കും പുറമെ ഇറാഖും സൗദിയും പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച റിയാദിലെ മലാസ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ തുടങ്ങിയത്. വെള്ളിയാഴ്ച ആതിഥേയരായ സൗദി അറേബ്യ ബ്രസീലുമായി ഏറ്റുമുട്ടും. റിയാദിലെ കിങ് സൗദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 8.45 നാണ് കളി. ബ്രസീലിൻറേയും അര്‍ജൻറീനയുടേയും മുന്‍നിര താരങ്ങളെല്ലാം റിയാദിലെത്തിക്കഴിഞ്ഞു. നെയ്മര്‍, കൂട്ടീഞ്ഞോ, തിയാഗോ സില്‍വ തുടങ്ങിയ മിക്ക താരങ്ങളും ബ്രസീല്‍ നിരയില്‍ കളിക്കുന്നുണ്ട്. അര്‍ജൻറീനയുടെ ലയണല്‍ മെസ്സി എത്തില്ലെങ്കിലും പൗളോ ഡിബാല, ഇക്കാര്‍ഡി, ലോ സെല്‍സൊ തുടങ്ങിയ വമ്പന്‍ നിരയാണ് ബ്രസീലിനോട് മുട്ടാന്‍ എത്തിയിരിക്കുന്നത്. സൗദി സ്വദേശികളിലും ബ്രസീലിേൻറയും അര്‍ജൻറീനയുടേയും താരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.