ഖുർആൻ മത്സര വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു

മദീന: 40ാമത്​ അന്താരാഷ്​ട്ര ഖുർആൻ പരായണ, മനഃപാഠ മത്സര വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു. മത്സര വിജയികളെ ആദരിക്കുന്നതിന്​ ഏർപ്പെടുത്തിയ ചടങ്ങിലാണ്​ ഒരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്​ഥാനങ്ങൾ നേടിയവർക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തത്​. മസ്​ജിദുന്നബവിയിൽ ഒരുക്കിയ ചടങ്ങ്​ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്​ഘാടനം ചെയ്​തു. ഖുർആൻ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സൗദി അറേബ്യ നൽകി വരുന്ന സംഭാവനകൾക്ക്​ കരുത്ത്​ പകരുന്നതാണ്​ അന്താരാഷ്​ട്ര ഖുർആൻ പാരായണ മത്സരത്തിലെ സമ്മാനങ്ങളെന്ന്​ ഗവർണർ പറഞ്ഞു. മതകാര്യ വകുപ്പ്​ മന്ത്രി ശൈഖ്​ ഡോ. അബ്​ദുൽ ലത്തീഫ്​ ആലുശൈഖ്​, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ തുടങ്ങിയവർ സംബന്ധിച്ചു.
നാല്​ വിഭാഗങ്ങളിലായി നടന്ന മത്സര വിജയികൾക്ക്​ 15 ലക്ഷം റിയാലാണ്​ സൗദി മതകാര്യ വകുപ്പ്​ സമ്മാനത്തുകയായി വകയിരുത്തിയിരിക്കുന്നത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.