അൽ അയ്സിൽ ശക്തമായ പൊടിക്കാറ്റും മഴയും

അൽഅയ്‌സ്‌: അൽ അയ്സ് പ്രവിശ്യയിൽ ശക്തമായ മഴ. ചില പ്രദേശങ്ങളിൽ മഴയുടെ മുന്നോടിയായി ശക്തമായ പൊടിക്കാറ്റും ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ്​ മഴ ശക്​തമായത്​. കാലാവസ്ഥ വ്യതിയാനം മൂലം കനത്ത മഴ പെയ്യാനുള്ള സാധ്യതയും വെള്ളമൊഴുക്കിനെകുറിച്ച സൂചനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രദേശവാസികൾക്ക് നൽകിയിരുന്നു. ചില താഴ്വര പ്രദേശങ്ങളിൽ നല്ല തണുപ്പ്​ അനുഭവപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു. വരും ദിവസങ്ങളിലും നിലവിലുള്ള സ്ഥിതി തുടരുമെന്ന സൂചനയാണ് ബന്ധപ്പെട്ടവർ നൽകുന്നത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.