ജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്ന് വിദ്യാർഥികളെ കുടിയിറക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജിദ്ദയിലെ വ്യവസായ പ്രമുഖർ രംഗത്ത്. രക്ഷിതാക്കൾക്കും ഇന്ത്യൻ പൗരാവലിക്കും വേണ്ടിയാണ് മലയാളി വ്യവസായികൾ ഇടപെടുന്നത്. അംബസഡറെ നേരിൽ കണ്ട് സ്കൂൾ നിലനിർത്താനാവശ്യമായ സാമ്പത്തിക സഹായം വരെ വാഗ്ദാനം ചെയ്യാനാണ് ശ്രമം. വേണമെങ്കിൽ കെട്ടിടം വില കൊടുത്ത് വാങ്ങി സ്കൂൾ നിലനിർത്താനും വ്യവസായികൾ സന്നദ്ധമാണ്.
വാടകയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം ശക്തമാണ്. സൗദി പൗരപ്രമുഖനും മുതിർന്ന അറബ് പത്രപ്രവർത്തകനുമായ ഖാലിദ് അൽമഇൗന വിഷയത്തിൽ മധ്യസ്ഥ്യചർച്ചക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഗൗരവത്തിലിടപെടണമെന്ന് അദ്ദേഹം ഇന്ത്യൻ അംബാസഡറോട് ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പലവഴിക്ക് സ്കൂൾ നിലനിർത്തനാവശ്യമായ ഇടപെടലുകൾ തുടരുകയാണ്. മുൻ ചെയർമാൻമാരായ അഡ്വ. ഷംസുദ്ദീൻ, ഇഖ്ബാൽ പൊക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ സ്കൂൾ നിരീക്ഷകനായ ഡെപ്യൂട്ടി കോൺസൽ ജനറൽ ഷാഹിദ് ആലമിനെ സന്ദർശിച്ചു.
മധ്യസ്ഥ ചർച്ചക്ക് വഴിയൊരുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. അനിവാര്യമെങ്കിൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഫീസ് വർധന ഉൾപെടെ എല്ലാ സഹകരണവും തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികമായി വരുന്ന വാടക പൗരാവലിയുടെ സഹായമായി നൽകാമെന്നും അറിയിച്ചിട്ടുണ്ട്. സൗദി വിദ്യാഭ്യാസമന്ത്രാലയത്തിനും മക്ക ഗവർണർക്കും ഇൗ വിഷയത്തിൽ പരിഹാരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിനിടെ വിദ്യാർഥികൾ ഒാൺലൈനിൽ ഭീമഹരജി തയാറാക്കി വിദേശകാര്യസഹമന്ത്രി സുഷമ സ്വരാജിന് സമർപ്പിക്കുന്നുണ്ട്. അതിനിടെ ധിറുതിപിടിച്ച് കെട്ടിടം ഒഴിയേണ്ട സാഹചര്യം ഇല്ല എന്ന വിദഗ്ധാഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇന്നലെ മുതൽ ആൺകുട്ടികളുടെ പരീക്ഷ ഗേൾസ് സെക്ഷനിൽ ആരംഭിച്ചിട്ടുണ്ട്.
എംബസി അടിയന്തരമായി ഇടപെടണം -ശശി തരൂർ
ജിദ്ദ: ജിദ്ദ ഇന്ത്യൻ സ്കൂൾ വിഷയത്തിൽ എംബസി അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ശശി തരൂർ എം.പി.
വിദ്യാർഥികളെ സ്കൂളിൽ നിന്ന് കുടിയിറക്കുന്നത് വളരെ ഗൗരവപ്പെട്ട വിഷയമാണ്. ഇതു സംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടുണ്ട്. വാടകയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യസ്ഥ ചർച്ച നടത്തണം. സഹായിക്കാൻ സന്നദ്ധതയുള്ള പ്രവാസി വ്യവസായികളുണ്ട്. സർക്കാറിെൻറ കടുംപിടിത്തം സ്കൂൾ കെട്ടിടം നഷ്ടപ്പെടുന്നതിലേക്ക് എത്തിക്കും. 2009^ൽ താൻ ഇൗ സ്കൂൾ സന്ദർശിച്ചിരുന്നുവെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
സുഷമ സ്വരാജിന് വിദ്യാർഥികളുടെ ഭീമഹരജി
ജിദ്ദ: ജിദ്ദ ഇന്ത്യൻ സ്കൂൾ കെട്ടിടം ഒഴിയുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ ഭീമ ഹരജി തയാറാവുന്നു. ഒാൺലൈൻ ഒപ്പുശേഖരണത്തിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച തുടങ്ങിയ കാമ്പയിനിൽ 3800 ലധികം കുട്ടികൾ വൈകുേന്നരത്തോടെ ഒപ്പുരേഖപ്പെടുത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജനാണ് കുട്ടികൾ ഭീമഹരജി നൽകുന്നത്. അയ്യായിരേത്താളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ബോയ്സ് സെക്ഷൻ കെട്ടിടം വാടക സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഒഴിയുന്നത്. ഗേൾസ് സെക്ഷനിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ബോസ് സ്കൂൾ പ്രവർത്തിക്കാനാണ് അധികൃതർ ശ്രമം നടത്തുന്നത്. ഇതിനായി സ്കൂൾ ഫർണിച്ചറുകൾ ഏതാണ്ട് പൂർണമായി ഗേൾസ് വിഭാഗത്തിലേക്ക് മാറ്റിക്കഴിഞ്ഞു. എംബസി വിഷയത്തിൽ ഗൗരവത്തിൽ ിടപെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.