മഹായിൽ: വീടിനും കുടുംബത്തിനും തണലാകുന്നവൻ പ്രവാസി. കുട്ടിഹസെൻറ കാര്യത്തിൽ ഒന്നു കൂടി പറയാനുണ്ട്. തെൻ റ കടക്ക് മുന്നിൽ വെയിലേറ്റ് വാടുന്നവർക്ക് തണലൊരുക്കുന്ന പ്രവാസിയാണ് ഇൗ കോട്ടക്കൽ സ്വദേശി. ഒരു വർഷം മുമ്പ് നട്ട മരം വലുതായതോടെ അതിന് ചുറ്റുമതിലുമൊരുക്കി. അതിന് വെള്ളമൊഴിക്കലും പരിപാലിക്കലും കുട്ടിഹസെൻറ ദിനചര്യയാണ്.
ഇതു കണ്ട മുനിസിപ്പാലിറ്റി അധികൃതരുടെ മനവും കുളിർത്തു. അവരും പിന്തുണയുമായെത്തി. രാജ്യം ഹരിതവത്കരണത്തിനൊരുങ്ങുേമ്പാൾ കുട്ടിഹസൻ അതിൽ ‘അഡ്വാൻസായി’ പങ്കുചേരുകയാണ്. മഹായിൽ റോഡിൽ അൽബിർക് പരിസരത്താണ് കുട്ടിഹസെൻറ കച്ചവടം. വൻമരമായി നാടിന് തണലാകെട്ട ഇൗ വൃക്ഷം. കുട്ടിഹസൻ ‘ഗൾഫ്മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.