അപകടത്തിൽ പെട്ടത്​ സ്​കൂൾവാൻ

ത്വാഇഫ്​: വാഹനങ്ങൾ കൂട്ടിയിടിച്ച്​ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ്​ പേർക്ക്​ പരി​ക്കേറ്റു​. ത്വാഇഫിന്​ വടക്ക്​ വിമാനത്താവള റോഡിലാണ്​ സ്​കൂൾ വിദ്യാർഥിനികളെ കൊണ്ടുപോകുന്ന വാനും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്​. ഇടിയുടെ ശക്​തിയിൽ വാൻ മറിഞ്ഞു. കുട്ടികൾക്ക്​ സാരമായി പരിക്കേറ്റിട്ടുണ്ട്​. വിവരമറിഞ്ഞ്​​ അഞ്ച്​ യൂനിറ്റ്​ ആംബുലൻസുകൾ സ്​ഥലത്തെത്തിയിരുന്നതായി ത്വാഇഫ്​ റെഡ്​ക്രസൻറ്​ വക്​താവ്​ ശാദി അൽസുബൈത്തി പറഞ്ഞു. പരിക്കേറ്റ നാല്​ പേരെ ആംബുലൻസ്​ എത്തുന്നതിനു മുമ്പ്​ ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്ന്​ പേരെ റെഡ്​ക്രസൻറാണ്​​ എത്തിച്ചതെന്നും വക്​താവ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.