????? ???? ???????????? ???????????? ????

കേരളത്തിന് താങ്ങായി ജുബൈലിലെ നഴ്‌സുമാരുടെ സംഘം

ജുബൈൽ: പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് താങ്ങായി ജുബൈലിലെ നഴ്‌സുമാരുടെ സംഘം രംഗത്ത്. ജുബൈൽ അൽ-മന ആശുപത്രിയിലെ നഴ്‌സുമാരുടെ വാട്സ്‌ ആപ്​ കൂട്ടായ്മയായ ‘ഗോൾഡൻ വിങ്‌സ്’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഭൂരിപക്ഷം അംഗങ്ങളും തങ്ങളുടെ ഒരു ദിവസത്തെ വേതനം സംഭാവനയായി നൽകുകയായിരുന്നു. ധനസമാഹരണവുമായി സഹകരിച്ച മുഴുവൻ പേർക്കും അഡ്മിൻ ബിബി പുത്തൻപുരക്കൽ, ധന്യ ഫിലിപ് എന്നിവർ നന്ദി പറഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.