റിയാദ്: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസമായി റിയാദിലെ അലിഫ് സ്കൂൾ വിദ്യാർഥികളും സഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക എന്‍.ആര്‍.കെ വെൽഫെയര്‍ ഫോറം വൈസ് ചെയർമാന്‍ ഇസ്മാഇൗല്‍ എരുമേലിക്ക് കൈമാറി. വിവിധ രാജ്യക്കാരായ രക്ഷിതാക്കളും കുട്ടികളും ഫണ്ട് സമാഹരണത്തിൽ വളരെ താൽപര്യപൂർവമാണ്
പെങ്കടുത്തതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ചടങ്ങിൽ ശിഹാബ് കൊട്ടുകാട്, ഡോ. ദൈസമ്മ ജേക്കബ്, സലിം കളക്കര, ഉബൈദ് എടവണ്ണ എന്നിവർ പങ്കെടുത്തു. ഹെഡ് ഗേള്‍ ഈത അഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.