വിപണിയിൽ ഇൗത്തപ്പഴവൈവിധ്യങ്ങളുടെ ഉൽസവം 

ജിദ്ദ: വിശുദ്ധ റമദാൻ സമാഗതമായതോടെ വിപണിയിൽ ഇൗത്തപ്പഴവൈവിധ്യങ്ങളുടെ ഉൽസവം.  സൗദയിലെ ഇൗത്തപ്പഴ വിപണിയിൽ സജീവതയുടെ നാളുകളാണിപ്പോൾ. ഇഫ്​താറിന്​ ഒഴിച്ചുകൂടാനാവാത്ത ഇൗത്തപ്പഴം വാങ്ങാൻ വൻതിര​​ക്കാണ്​. പ്രത്യേകിച്ച്​ മക്കയിലേയും മദീനയിലേയും സൂക്കുകളിൽ തീർഥാടകരുടെ തിരക്കാണ്​. ​സ്വദേശത്തേക്ക്​ കൊണ്ടുപോകാനായി കിലോകണക്കിന്​ ഇൗത്തപ്പഴമാണ്​ തീർഥാടകർ വാങ്ങുന്നത്​​. കൂടുതൽ തീർഥാടകരെത്തുന്നതോടെ വരും ദിവസങ്ങളിൽ വിപണി ഇനിയും സജീവമാകും. നോമ്പിന്​ ഇൗത്തപ്പഴം വാങ്ങി നാട്ടിലേക്ക്​ കൊടുത്തയക്കുന്ന പ്രവാസികളുമുണ്ട്​. സീസൺ കണക്കിലെടുത്ത്​ വിവിധ തരം ഇൗത്തപ്പഴങ്ങളാണ്​ കടകളിൽ ഒരുക്കിയിരിക്കുന്നത്​.

രാജ്യത്തെ വിവിധ മേഖലകളിലെ ​തോട്ടങ്ങളിൽ ഉൽപാദിപ്പിച്ചവയാണിവ. മദീന, ഖസീം, അൽഅഹ്​സ​, ബീഷ, ഖുർമ, തുർബ, റനിയ എന്നിവിടങ്ങളിൽ ഉൽപാദിപ്പിച്ച ഇൗത്തപഴങ്ങളാണ്​ മാർക്കറ്റുകളിൽ അധികവും​. ഒരോ ഇനത്തിനും വിത്യസ്​ത പേരുകളുണ്ട്​. റുത്വബ്​, സുക്കരി ഖസീം, സുക്കരി മുഫത്വൽ, അജ്​വ, സഫാവി, മബ്​റൂമ, സിർറി, മജ്​ദൂല, റഷ​ൂദിയ്യ, ശലബി അൽഖസീമി, ബർമി അൽമദീന, നബ്​തത്ത്​ അലി, തമറു ലുബാന, റുസാന അൽഖസീം തുടങ്ങിയ വിവിധ ​പേരുകളിലുള്ള ഇൗത്തപഴം മാർക്കറ്റുകളിൽ സുലഭമാണ്​. ഇതിലേറ്റവും ​പ്രിയം അജ്​വക്കാണ്​. സുക്കരി ഖസീം, റുത്വബ്​ എന്നിവക്കും​ ഡിമാൻറിന്​​ കുറവൊന്നുമില്ല.  15 റിയാൽ മുതൽ 100 റിയാൽ വരെ കിലോക്ക്​ വരുന്ന ഇൗത്തപഴം വിപണിയിലുണ്ട്​. 

ഉപഭോക്​താക്കളെ ആകർഷിക്കാൻ എള്ള്​, ബദാം പരിപ്പ്​ എന്നിവ നിറച്ച ഇൗത്തപ്പഴ പാക്കറ്റുകളും അനുബന്ധ ഉൽപന്നങ്ങളും ലഭ്യമാണ്​.  ഇൗത്തപ്പഴം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യമാണ്​ സൗദി അറേബ്യ. മദീന, ഖസീം, ഹാഇൽ, അൽഅഹ്​സ തുടങ്ങിയ മേഖലകളിൽ നൂറുക്കണക്കിന്​  തോട്ടങ്ങളുണ്ട്​. മലയാളികളടക്കം നിരവധി പേർ ഇൗ തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്​. ഇതിലേറ്റവും പ്രസിദ്ധമാണ്​ മദീന, ഖസീം മേഖലകളിലെ ഇൗത്തപഴങ്ങൾ​. ഇവിടങ്ങളിലെ ഇൗത്തപഴങ്ങൾക്ക്​ എപ്പോഴും നല്ല മാർക്കറ്റാണ്​. ​വിവിധ രാജ്യങ്ങൾക്ക്​ ടൺ കണക്കിന്​ ഇൗത്തപഴമാണ്​ സൗദി ഭരണകൂടത്തി​​​െൻറ വകയായി ഒരോ വർഷവും കയറ്റി അയക്കുന്നത്​. രാജ്യത്തെ വിവിധ ചാരിറ്റബിൾ സൊസൈറ്റികൾക്കും പള്ളികൾക്കും ഹജ്ജ്​ ഉംറ തീർഥാടകർക്കുമിടയിൽ  കിലോ കണക്കിന്​ ഇൗത്തപഴം വിതരണം ചെയ്യുന്നുമുണ്ട്​. ആരോഗ്യത്തിനാവശ്യമായ ധാരാളം ധാതുലവണങ്ങൾ അടങ്ങിയ ​ ഇൗത്തപഴം പണ്ട്​ കാലം മുതലേ അറബികൾക്കിടയിലെ മുഖ്യ ഭക്ഷ്യവിഭവമാണ്​​.  കഹ്​വക്കൊപ്പം ഇത്തപ്പഴവും അറബികളുടെ ഭക്ഷണരീതിയുടെ ഭാഗമാണ്​.  സൽകാരവേളയിൽ. ലോകരാഷ്​​ട്ര നേതാക്കളുടെ സന്ദർശനവേളയിൽ വരെ ആദ്യം നൽകുന്ന വിഭവമാണ്​ കഹ്​വയും ഇൗത്തപ്പഴവും. ​

Tags:    
News Summary - saudi ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.