സൗദിയിൽ പൊതുടാക്​സി നിരക്ക്​ വർധിപ്പിച്ചു; ഏറ്റവും കുറഞ്ഞത്​ 10 റിയാൽ

ജിദ്ദ: സൗദിയിലെ നഗരങ്ങളിൽ പൊതുടാക്​സി നിരക്ക്​ വർധിപ്പിച്ചു. നഗരങ്ങളിലെ പൊതു ടാക്​സി നിരക്ക്​ പൊതുഗതാഗത അതോറിറ്റി വർധിപ്പിച്ചതായി പ്രാദേശിക പത്രങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

പുതുക്കിയ നിരക്കനുസരിച്ച്​ ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ നിരക്ക്​ (നാല്​ യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെയിത് അഞ്ച് റിയാലായിരുന്നു. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ്​ 1.8 റിയാലിന് പകരം 2.1 റിയാലായി കണക്കാക്കും.

ടാക്സി സർവിസ് ചാർജ്​ 16.36 ശതമാനം ഉയർത്തിയപ്പോൾ 'ഓപ്പണിങ്​' ചാർജ്​ 5.5 റിയാലിന് പകരം 6.4 റിയാലായി ഉയർത്തി​. വെയ്​റ്റിങ്​ ചാർജ്​ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനിറ്റിനു 12.5 ശതമാനം വർധിക്കും. വെയ്​റ്റിങ്​ ചാർജ്​​ 0.8 റിയാലിന് പകരം 0.9 റിയാൽ ആയിരിക്കും.

അ​ഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്​സികളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്​​. മീറ്റർ ഓപ്പണിങ്ങിനുള്ള നിരക്ക്​ 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച്​ പുതിയ നിരക്ക്​ ആറ്​ റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന്​​ രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും. വെയ്​റ്റിങ്​ ചാർജ് മിനിറ്റിന്​ 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.

Tags:    
News Summary - Saudi raises public tax rates; At least 10 riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.