റിയാദ്: ആറ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 2018 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) നിന്ന് പെട്രോള്‍, ഗ്യാസ് എന്നിവയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. കൂടാതെ ഏതാനും മേഖലയില്‍ നികുതി ഏര്‍പ്പെടുത്താതിരിക്കാന്‍ അതത് രാഷ്ട്രങ്ങള്‍ക്ക് തീരുമാനമെടുക്കാനും ഏകീകൃത ടാക്സ് നിയമാവലിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തര ഗതാഗതം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലയില്‍ നികുതി ഏര്‍പ്പെടുത്താനും ഒഴിവാക്കാനും ജി.സി.സി അംഗ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും.
ചാരിറ്റി സ്ഥാപനങ്ങള്‍, പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, മുക്കുവര്‍, കര്‍ഷകര്‍ എന്നിവരെയും നികുതിയിൽ നിന്ന് മാറ്റി നിര്‍ത്താവുന്നതാണ്.
ഭക്ഷ്യവിഭവങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നതാണ് പൊതുവായ നിയമമെങ്കിലും തെരഞ്ഞെടുത്ത ചില ഇനങ്ങള്‍ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും അംഗരാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ബാങ്കുകള്‍ സാമ്പത്തിക സേവന സ്ഥാപനങ്ങള്‍, മണി എക്സ്ചേഞ്ചുകള്‍ എന്നിവയുടെ സേവനത്തിനും നികുതി ബാധകമായിരിക്കില്ലെന്ന് നിയമാവലിയില്‍ വ്യക്തമാക്കി.
വിദേശ രാഷ്ട്രങ്ങളുമായി ടാക്സ് കരാര്‍ ഒപ്പുവെച്ച രീതിയില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഇരട്ട നികുതി ബാധകമായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.