സൗദി പെർഫ്യൂഷനിസ്റ്റ് അസോസിയേഷൻ ഓണാഘോഷം
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പെർഫ്യൂഷനിസ്റ്റുകളുടെ കൂട്ടായ്മയായ സൗദി പെർഫ്യൂഷൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് എട്ടിലെ അൽബൈത്ത് ഇസ്തിറാഹയിലായിരുന്നു പരിപാടി.
വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി തുടങ്ങിയ ആഘോഷ പരിപാടിയിൽ വിവിധ കലാപരിപാടികൾ, കായിക വിനോദങ്ങൾ, സാംസ്കാരിക സദസ്സ് എന്നിവ അരങ്ങേറി. ചടങ്ങിൽ കെബിൻ ചാക്കോ അധ്യക്ഷത വഹിച്ചു. തോമസ്, ഗോകുൽ, അനുരഞ്ജ, ലിൻസി മാത്യു, സലിം കൊല്ലേത്ത്, ജോബിൻ ജോർജ്, വി.എം. സുജിത്ത്, അഹന, സൂഫിയാൻ, അജയ്, റോബിൻ, സുമി, ജിയോ, ജയ്സ്, ശിൽപ, ഹാഷിം, ബിനി, ദിൽഷാദ് എന്നിവർ സംസാരിച്ചു. പ്രതീഷ് വർഗീസ് സ്വാഗതവും ഷഹിൻഷ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.