സൗദി-ഒമാൻ സംയുക്ത വ്യോമാഭ്യാസ പ്രകടനം 'സ്കൈ സോർഡ്സ് 2025'
റിയാദ്: സൗദി അറേബ്യൻ റോയൽ എയർഫോഴ്സും ഒമാൻ റോയൽ എയർഫോഴ്സും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസ പ്രകടനം 'സ്കൈ സോർഡ്സ് 2025' സൗദിയുടെ കിഴക്കൻ മേഖലയിൽ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാധുനിക F-15SA ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചാണ് സൗദി റോയൽ എയർഫോഴ്സ് പങ്കെടുക്കുന്നത്. പോരാട്ടശേഷി വർധിപ്പിക്കാനും വ്യോമ പിന്തുണ ശേഷികൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് MRTT മൾട്ടി റോൾ റീഫ്യുവലിങ് വിമാനങ്ങളും സൗദിയുടെ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.
ഒമാൻ റോയൽ എയർഫോഴ്സ് F-16 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. പ്രതിരോധ സഹകരണ മേഖലകൾ വികസിപ്പിക്കുന്നതിനും വിവിധ ദൗത്യങ്ങളിൽ ഉയർന്ന തലത്തിലുള്ള ഏകോപനം കൈവരിക്കുന്നതിനായി സൈനിക ഏകോപനം വർധിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയാണ് ഈ സംയുക്ത അഭ്യാസം.ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കുന്നതിന്റെയും സംയുക്ത വ്യോമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും വൈദഗ്ദ്ധ്യം കൈമാറുന്നതിന്റെയും ഭാഗമായാണ് ഈ അഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.