അരാംകോ എണ്ണക്കുഴലില്‍ ചോര്‍ച്ച; ഒരുമരണം

റിയാദ്: സൗദി അരാംകോയുടെ എണ്ണ പൈപ്പ്ലൈനിലുണ്ടായ ചോര്‍ച്ചയില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കുമേറ്റു. ചോര്‍ച്ച ഉടനടി അടച്ചിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും അരാംകോ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. 
ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ കിഴക്കന്‍ മേഖലയിലെ അബ്ഖൈഖിനടുത്തുള്ള പൈപ്പ് ലൈനിലാണ് ശനിയാഴ്ച   ചോര്‍ച്ചയുണ്ടായത്. അബ്ഖൈഖില്‍ നിന്ന് റാസ് തനൂറയിലേക്ക് എണ്ണ കൊണ്ടുപോകുന്നതാണ് ഈ ലൈന്‍. വിദേശിയായ കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനാണ് മരിച്ചതെന്നാണ് സൂചന. രണ്ടു സ്വദേശി പൗരന്‍മാര്‍ അടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേര്‍ കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരാണ്. ഒരാള്‍ അരാംകോ ഉദ്യോഗസ്ഥനും. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. 
അപകടത്തിന് പിന്നാലെ അരാംകോയുടെ അടിയന്തിര സാങ്കേതിക സഹായ സംഘം സ്ഥലത്തത്തെുകയും ചോര്‍ച്ച പരിഹരിക്കുകയും ചെയ്തു. അപകടത്തിന്‍െറ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ളെങ്കിലും വിശദമായ അന്വേഷണം ആരംഭിച്ചതായി അരാംകോ വ്യക്തമാക്കി. 
അബ്ഖൈഖിലെ അരാംകോയുടെ പ്ളാന്‍റ് ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമാണ്. ഇന്ന് നിലവിലുള്ള വലിയ ക്രൂഡ് ഓയില്‍ സ്റ്റബിലൈസേഷന്‍ പ്ളാന്‍റും ഇതുതന്നെ.  

Tags:    
News Summary - saudi oil accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.