ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുള്ള മുഹമ്മദിൻെറ മൃതദേഹം ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ശനിയാഴ്‌ച ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ച ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വെളേളങ്ങര അബ്ദുള്ള മുഹമ്മദിൻെറ മൃതദേഹം ഖബറടക്കി. തിങ്കളാഴ്‌ച ഉച്ചയോടെ ജിദ്ദയിലെ ദഹ്ബാൻ മഖ്ബറയിൽ ആണ് ഖബറടക്കം നടന്നത്.

മകൻ ഡോ. ഫഹദ് ബിൻ അബ്ദുള്ള, സഹോദരങ്ങൾ, മരുമക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും കെ.എം.സി.സി വെൽഫയർ വിങ്, ഒ.ഐ.സി.സി നേതാക്കൾ, ചുരുക്കം സഹപ്രവർത്തകർ സുഹൃത്തുക്കൾ തുടങ്ങിയവർ മാത്രമാണ് ഖബറടക്ക ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് ബാധിച്ച് ഒരു മാസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. കോവിഡ് ഫലം പിന്നീട് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖം കാരണം ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണം.

Tags:    
News Summary - saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.