ജിദ്ദ: മാറുന്ന സൗദി അറേബ്യയുടെ പദ്ധതികളിൽ സാംസ്കാരിക രംഗത്തിെൻറ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു സാംസ്കാരിക വകുപ്പ് സ്ഥാപിച്ചുകൊണ്ടുള്ള രാജവിജ്ഞാപനം. നിലവിലുണ്ടായിരുന്ന വാർത്താവിനിമയ, സാംസ്കാരിക വകുപ്പിനെ വിഭജിച്ചാണ് പുതിയ വകുപ്പ് വന്നത്. രാജ്യത്തിെൻറ ഭരണശ്രേണിയിലെ പുതിയ മുഖങ്ങളിലൊന്നായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനിന് ആണ് വകുപ്പിെൻറ ആദ്യമന്ത്രിയാകാനുള്ള നിയോഗം. ഇപ്പോൾ അൽഉല റോയൽ കമീഷൻ ഗവർണറാണ് അമീർ ബദർ.
രാജ്യത്ത സാംസ്കാരിക ചലനങ്ങൾക്ക് ചിറക് നൽകുന്ന ജനറൽ അതോറിറ്റി ഫോർ കൾച്ചറിെൻറ (ജി.സി.എ) 13 അംഗ ബോർഡിലും അംഗമാണ്. അമീർ മുഹമ്മദ് ബിൻ സൽമാെൻറ ആഭിമുഖ്യത്തിലുള്ള മിസ്ക് ആർട് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ചെയർമാനുമാണ്. സൗദി റിസർച്ച് ആൻഡ് മാർക്കറ്റിങ് ഗ്രൂപ്പിെൻറ ചെയർമാൻ സ്ഥാനവും 2015 മുതൽ വഹിക്കുന്നു. മദീന പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ അൽഉല പുരാനഗരം നവീകരിക്കുന്നതിെൻറ വലിയ ചുമതലയാണ് അദ്ദേഹം നിലവിൽ നിർവഹിച്ചിരുന്നത്. അൽഉല റോയൽ കമീഷൻ സ്ഥാപിച്ച 2017 ജൂലൈ മുതൽ അതിെൻറ ഗവർണറാണ്.
ഏപ്രിൽ മാസത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഫ്രാൻസ് സന്ദർശനത്തിൽ അൽഉലയുടെ വികസനത്തിൽ ഒപ്പിട്ട കരാറിന് പിന്നിലെ ചാലകശക്തിയും അമീർ ബദറാണ്. ഇൗ ചടങ്ങിനോട് അനുബന്ധിച്ച് പാരീസിലെ ലൂവ്റ് മ്യൂസിയത്തിെൻറ ശാഖയായ മ്യൂസിയം ഒാഫ് ഡെകറേറ്റീവ് ആർട്സിെൻറ പ്രൗഡഗംഭീരമായ അകത്തളത്തിൽ നടന്ന വിരുന്നിൽ അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. അൽഉലയെ കുറിച്ചും സൗദി അറേബ്യയുടെ സമൃദ്ധമായ പാരമ്പര്യത്തെ കുറിച്ചുമുള്ള ചെറുപ്രസംഗം ഫ്രഞ്ച് മാധ്യമങ്ങളിൽ വലിയ വാർത്തയായി.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ എത്രയോ വലിയ ചരിത്രകാരൻമാരും പുരാവസ്തു വിദഗ്ധരും എഴുതിയ അൽഉലയെ കുറിച്ചുള്ള ആധുനിക കാലത്തെ ഏറ്റവും മികച്ച വിവരണവുമായിരുന്നു അത്. ആ പ്രസംഗത്തിൽ നിന്ന്: ‘വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽഉല ഒരു മറഞ്ഞിരിക്കുന്ന രത്നമാണ്. സഹസ്രാബ്ദങ്ങളിലേക്ക് പടർന്നുകിടക്കുന്ന ചരിത്രസ്ഥലി. 4,000 വർഷം മുമ്പുമുതലുള്ള സംസ്കാരങ്ങളുടെ തെളിവുകൾ നിങ്ങൾക്ക് അവിടെ കണ്ടെത്താം. അസാധാരണമായ മനുഷ്യ, പ്രകൃതി പൈതൃകത്തിെൻറ ഇടമാണ് അൽഉല താഴ്വര. ദക്ഷിണ അറേബ്യയിൽ നിന്നുള്ള സുഗന്ധപാതയിൽ വികസിച്ചുവന്ന വാണിജ്യകേന്ദ്രം.
ലോകവുമായി പങ്കുവെക്കേണ്ട അനന്യമായ പാരിതോഷികമാണ് അൽഉല. വിഷൻ 2030 നാൽ പ്രചോദിതമായ ഇൗ പദ്ധതി എല്ലാവർക്കും അവസരങ്ങൾ നൽകുന്നു. സഹിഷ്ണുതയാർന്ന ഇൗ രാജ്യം സകലരെയും സ്വാഗതം ചെയ്യുന്നു. സാംസ്കാരിക വിനോദസഞ്ചാരത്തിെൻറ പുതിയ മാതൃകയുടെ അഗ്രഗാമിയായി ഇതുമാറും..’-അമീർ ബദറിെൻറ പ്രസംഗം തുടർന്നു. താൻ പ്രതിനിധാനം ചെയ്യുന്ന മേഖലയുടെ ആഴവും പരപ്പും കൃത്യമായി അറിഞ്ഞ ഒരു ധിഷണാശാലിയുടെ വാക്കുകളായിരുന്നു അത്. സൗദിയുടെ പ്രഥമ സാംസ്കാരിക മന്ത്രിയായി അമീർ ബദർ സ്ഥാനാരോഹണം ചെയ്യുേമ്പാൾ സാംസ്കാരിക പ്രവർത്തകർക്ക് മാത്രമല്ല, രാജ്യവാസികൾക്കും പ്രതീക്ഷയേറുന്നത് അതുകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.