Posted On
date_range Updated On
date_range സൗദി ദേശീയദിനം: 23ന് അവധി
ജിദ്ദ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഈ മാസം 23ന് രാജ്യത്തെ സ്വകാര്യമേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്ക് പൊതു അവധിയാണ്.
അതിനോടൊപ്പമാണ് സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. തൊഴിൽ നിയമാവലിയിലെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലുള്ള നിർദേശങ്ങൾ പാലിക്കാൻ മന്ത്രാലയം സ്വകാര്യ സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.