സൗദി വാണിജ്യ മന്ത്രാലയം 3.83 ലക്ഷം പരിശോധനകൾ പൂർത്തിയാക്കി, 1,066 ബിനാമി കേസുകൾ കണ്ടെത്തി
റിയാദ്: രാജ്യത്ത് ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ വർഷം സെപ്റ്റംബർ മാസം വരെ 3,83,000 പരിശോധനകൾ പൂർത്തിയാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇതിലൂടെ ലഭിച്ച 4,43,000 പരാതികൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്. സാങ്കേതിക തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും മുൻനിർത്തി 2,22,000ത്തിലധികം വാഹനങ്ങളും 8,508 മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്പെടുന്ന 58 റീകോൾ (തിരിച്ചുവിളിക്കൽ) കാമ്പയ്‌നുകൾക്ക് മന്ത്രാലയം തുടക്കമിട്ടു.
വാണിജ്യ പരാതികൾ സ്വീകരിക്കുന്നതിനും വിപണിയിലെ പരിശോധന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി. ബിനാമി ഇടപാടുകൾ കർശനമായി തടയുന്നതിനായി 13 സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 34,000-ത്തിലധികം സംയുക്ത പരിശോധനകളാണ് നടത്തിയത്. ഇവയിലൂടെ സംശയകരമായ 1,066 ബിനാമി കേസുകളും വിപണി ചട്ട ലംഘനവുമായി ബന്ധപ്പെട്ട 77 കേസുകളും രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.