അൽഖർജ് ഏരിയ നടത്തിയ അനുസമരണത്തിൽ കെ.പി.എം സാദിഖ് സംസാരിക്കുന്നു


റിയാദ് കേളി വിവിധ മേഖലകളിൽ കോടിയേരി അനുസ്മരണപരിപാടികൾ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ റിയാദിലെ വിവിധ മേഖലകളിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടിക ൾ സംഘടിപ്പിച്ചു. 5 വിവിധ മേഖലകളിലും ദവാദ്മി, മുസാഹ്മിയ, അൽഖർജ് തുടങ്ങിയ ഏരിയകളിലുമാണ് പരിപാടികൾ നടന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തകർക്ക് ആത്മവിശ്വാസവും കരുത്തും പകർന്ന കോടിയേരിയുടെ രാഷ്ട്രീയ ജീവിതവും സംഘടനാ പ്രവർത്തനവും വിവിധ യോഗങ്ങളിൽ അനുസ്മരിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന സനയ്യ അർബയീൻ, ബത്ത, മർഗ്ഗബ് മേഖലാ അനുസ്മരണയോഗത്തിൽ ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ചു.

സിജിൻ കൂവള്ളൂർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, വി.കെ ഷഹീബ, കെ.ടി. ബഷീർ, ഉമ്മർ മുസ്ലിംവീട്ടിൽ, അനസ്, ജോർജ്, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. മോഹൻദാസ് ചേർത്തല സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ന്യൂസനയ്യ, അസീസിയ, ബദിയ്യ മേഖലാ അനുസ്മരണ യോഗത്തിൽ സുരേഷ് കണ്ണപുരം അധ്യക്ഷത വഹിച്ചു. ബൈജു ബാലചന്ദ്രൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഗീവർഗീസ് ഇടിച്ചാണ്ടി, ഷാജി റസാക്ക്, തോമസ് ജോയ്, ബദിയ്യ, ഇ.കിഷോർ, നിസാം, സുധീർ പോരേടം, അനിത അജിത്ത്, ലജീഷ് നരിക്കോട് എന്നിവർ സംസാരിച്ചു. പ്രദീപ് ആറ്റിങ്ങൽ സ്വാഗതവും സെക്രട്ടറി അജിത് പ്രസാദ് നന്ദിയും പറഞ്ഞു.

സുലൈയിലെ അൽബിലാദിയ ഇസ്തറാഹയിൽ നടന്ന സുലൈ, നസീം മേഖലാ അനുസ്മരണയോഗത്തിന് ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഹാഷിം കുന്നുംതറ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഷമീർ കുന്നുമ്മൽ, നാസർ കാരക്കുന്ന്, കൃഷ്ണൻകുട്ടി, വിനോദ് മലയിൽ, ഗിരീഷ് കുമാർ, സുനിൽ ഉദിനൂക്കാരൻ എന്നിവർ സംസാരിച്ചു. അനിരുദ്ധൻ കീച്ചേരി സ്വാഗതവും ജോഷി പെരിഞ്ഞനം നന്ദി പറഞ്ഞു.

റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ഉമ്മുൽ ഹമാം, റൗദ മേഖലാ അനുസ്മരണ പരിപാടിയിൽ ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. നൗഫൽ സിദ്ദീഖ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. സീബ കൂവോട്, കെ.കെ ഷാജി, ചന്ദ്രച്ചൂഡൻ, എൻ.കെ സോവിന, പി.പി സലീം, മുഹമ്മദ് ഷഫീഖ്, പി.സുരേഷ്, ബിനീഷ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. സതീഷ് വളവിൽ സ്വാഗതവും ഷാജു പെരുവയൽ നന്ദിയും പറഞ്ഞു. ബത്തയിലെ ലൂഹ ഓഡിറ്റോറിയ ത്തിൽ നടന്ന മലാസ്, ഒലയ്യ മേഖലാ അനുസ്മരണ യോഗത്തിന് എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

വി.എം സുജിത്ത് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ, സിംനേഷ് വയനാട്, നസീർ മുള്ളൂർക്കര, യു.സി നൗഫൽ, ഇ.കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, അഷ്റഫ് പൊന്നാനി, കെ. അബ്ദുൽ വദൂദ്, അൻവർ, മുകുന്ദൻ, അമർ പൂളക്കൽ, ഷാജിത്ത് തറയിൽ, റിയാസ് പള്ളാട്ട്, കരീം പൈങ്ങോട്ടൂർ എന്നിവർ സംസാരിച്ചു. സമീർ അബ്ദുൽ അസീസ് സ്വാഗതവും ജവാദ് പരിയാട്ട് നന്ദിയും പറഞ്ഞു.

ദവാദ്മി ഏരിയ ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ രാജേഷ് അധ്യക്ഷത വഹിച്ചു. കെ.കെ മുജീബ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഷാജി പ്ലാവിളയിൽ, ബിനു, ഗിരീഷ്, ലിനീഷ്, നിസാറുദ്ദീൻ, യൂനിറ്റ് അംഗം സജീർ എന്നിവർ സംസാരിച്ചു. ഉമ്മർ സ്വാഗതവും സുബൈർ പുഴക്കൽ നന്ദിയും പറഞ്ഞു. അൽഖർജ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു.

ഷബി അബ്ദുൽ സലാം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കെ.പി.എം. സാദിഖ്, ജോസഫ് ഷാജി, ജവാദ് പരിയാട്ട്, സുബ്രഹ്മണ്യൻ, നാസർ പൊന്നാനി, സജീന്ദ്രബാബു, ജ്യോതിലാൽ ശൂരനാട്, അബ്ദുൽ സമദ്, ഗോപാലൻ ചെങ്ങന്നൂർ, എൻ.ജി രമേശ് എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ കൂവോട് സ്വാഗതവും ജയൻ പെരുനാട് നന്ദിയും പറഞ്ഞു. മുസാഹ്മിയ ഏരിയ സംഘടിപ്പിച്ച യോഗത്തിൽ ഷമീർ പുലാമന്തോൾ അധ്യക്ഷത വഹിച്ചു. സുരേഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ചന്ദ്രൻ തെരുവത്ത്, ഷാബു, നടരാജൻ, നൗഷാദ് ദുർമ, ഗോപി എന്നിവർ സംസാരിച്ചു. അനീഷ് അബൂബക്കർ സ്വാഗതവും നൗഷാദ് ദുർമ നന്ദി പറഞ്ഞു.

Tags:    
News Summary - Keli Riyadh Organizes Kodiyeri Tributes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.