നിസ്കാരത്തിന് പോകുമ്പോൾ തെറ്റായ പാർക്കിങ് വേണ്ട; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്
റിയാദ്: പള്ളികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിസ്കാരത്തിനായി വാഹനങ്ങൾ നിർത്തുമ്പോൾ ശരിയായ പാർക്കിങ് നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ട്രാഫിക് വകുപ്പ്. ‘നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്’ എന്ന ബോധവൽകരണ സന്ദേശത്തിന്റെ ഭാഗമായാണ് ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിശ്ചിത സ്ഥലങ്ങളിൽ കൃത്യമായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗതം സുഗമമാക്കാൻ സഹായിക്കും. മറ്റുള്ളവരുടെ യാത്ര തടസ്സപ്പെടുത്തുന്നതോ വഴി അടക്കുന്നതോ ആയ തെറ്റായ പാർക്കിങ് രീതികൾ ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്ന് ട്രാഫിക് അധികൃതർ പറഞ്ഞു. നിസ്കാരത്തിനായി പോകുന്നതിന് മുമ്പ് വാഹനം ശരിയായ രീതിയിലാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതിന്റെയും സാമൂഹികബോധം പുലർത്തേണ്ടതിന്റെയും പ്രാധാന്യവും ട്രാഫിക് വകുപ്പ് ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.