ഐ.സി.എഫ് ജിസാൻ റീജിയൻ മീലാദ് കാമ്പയിൻ സംഘടിപ്പിച്ചു

ജിസാൻ: 'ഖൽബിലുണ്ട് എന്റെ നബി' എന്ന ശീർഷകത്തിൽ ഒരു മാസം ഐ.സി.എഫ് ജിസാൻ റീജിയൻ സംഘടിപ്പിച്ച മീലാദ് കാമ്പയിൻ സമാപിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സ്നേഹ സംഗമം, പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ പി.സുരേന്ദ്രന്റെ പ്രവാചക സന്ദേശങ്ങളെ കുറിച്ചുള്ള വിചാരങ്ങൾ പങ്ക് വെക്കുന്ന ആർദ്രമായ് സ്നേഹമായ് എന്ന പുസ്തക വിചാരം, സ്നേഹ സൗഹാർദങ്ങൾ പങ്കിട്ട ഹാർട്ട് ടു ഹാർട്ട് പ്രവാചക സന്ദേശങ്ങൾ പ്രചരിപ്പിച്ച ദി മെസേജ്, മദ്രസ വിദ്യാർഥികളുടെയും പ്രവർത്തകരുടെയും കലാപരിപാടികൾ ഒരുക്കിയ മീലാദ് ഹെറിറ്റേജ്, പ്രവാചക ജീവിത പാഠങ്ങളും പ്രകീർത്തന ങ്ങളും പ്രചരിപ്പിച്ച മിഡ്‌ നൈറ്റ് ബ്ലൂ, വനിതകൾക്ക് പ്രവാചക ചരിത്ര പഠനത്തിന് ഡെയ്‍ലി ക്വിസ് ലൗ ലൈഫ്, നോ ഡ്രഗ്സ് എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടത്തി.

ഒരു മാസത്തെ കാമ്പയിൻ ജിസാൻ നൂറുൽ ഹുദാ മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളോടെയാണ് അവസാനിച്ചത്. സമാപനസംഗമം അബ്ദുല്ല സുഹ്രി ഉദ്ഘാടനം ചെയ്തു. റീജിയൻ പ്രസിഡണ്ട്‌ താഹ കിണാശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്തഫ സഅദി ക്ലാരി കാമ്പയിൻ സന്ദേശം നൽകി സംസാരിച്ചു. മുഹമ്മദ് ബിൻ സ്വാലിഹ്, അനസ് ജൗഹരി, അബ്ദുൽ മജീദ് മുസ്‌ലിയാർ, റഫീഖ് ഓമച്ചപ്പുഴ, മൻസൂർ കിനാലൂർ, നൗഫൽ മമ്പാട്, ഹാരിസ് പട്ള എന്നിവർ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. സത്താർ പെടേന സ്വാഗതവും രഹ്‌നാസ് കുറ്റിയാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Jizan Celebrates Prophet Milad Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.