ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിൽ 'ഓണനിലാവ് 2026' സംഘടിപ്പിച്ചു

ദമ്മാം: ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിൽ സംഘടിപ്പിച്ച 'ഓണനിലാവ് 2026’ വർണാഭമായ പരിപാടികളോടെ ശ്രദ്ധേയമായി. ഓണാഘോഷത്തിനൊപ്പം സൗദി ദേശീയദിനവും കുടുംബസംഗമവും ഒരേ വേദിയിൽ സമന്വയിപ്പിച്ച പരിപാടി സംഘാടക മികവിനാലും വൈവിധ്യമാർന്ന കലാപരിപാടികളാലും നവ്യാനുഭവമായി മാറി.

170 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള ആഗോള മലയാളി സംഘടനയായ ഡബ്ല്യു.എം.എഫിൻ്റെ ദമ്മാം കൗൺസിൽ അണിയിച്ചൊരുക്കിയ ഓണ നിലാവ്, പ്രവാസി മലയാളികളുടെ കുടുംബബന്ധങ്ങളും സൗഹൃദവും സാംസ്കാരിക പൈതൃകവും ഒരുമിപ്പിച്ച ആഘോഷവേദിയായി. സൈഹാത്ത് ഫാം ഹൗസിൽ നടന്ന പരിപാടിയിൽ കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ദമ്മാം കൗൺസിൽ വൈസ് പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി ഓണസന്ദേശം നൽകി സംസാരിച്ചു. ജാതിമതഭേദമില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം ഓണം ഓർമ്മിപ്പിക്കുന്നുവെന്നും പരസ്പരസഹകരണമാണ് നമുക്കുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അൽമുനീറ, മുബീന മുസ്തഫ, ജനറൽ സെക്രട്ടറി സുരേഷ് മണ്ണറ, ട്രഷറർ മുഹമ്മദ് ഷാഫി, ബസിഹാൻ ശിഹാബ്, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി ഷബീർ ആക്കോട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കൗൺസിൽ പ്രസിഡന്റ് നജീം ബഷീർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് മുൻ രക്ഷാധികാരിയും മുതിർന്ന അംഗവുമായ മുസ്തഫ തലശ്ശേരിയെ പ്രസിഡന്റ് നജീം ബഷീറും ജനറൽ സെക്രട്ടറി സുരേഷ് മണ്ണറയും ചേർന്ന് പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു.

ഓണം ഘോഷയാത്രക്ക് ജോയിന്റ് സെക്രട്ടറി മിഥുൻ ആന്റണി, ഡബ്ലു.എം.എഫ് ജുബൈൽ കൗൺസിൽ പ്രസിഡൻ്റ് സോണിയ ഹാരിസൺ എന്നിവർ നേതൃത്വം നൽകി. എം.സി സന്തോഷിൻറെ മഹാബലി വേഷം ഘോഷയാത്രക്ക് മാറ്റുകൂട്ടി. നാഷനൽ കമ്മിറ്റിയംഗം ജയരാജൻ തെക്കേപ്പള്ളി, ദമ്മാം കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് രാജ്, മുസ്തഫ പാവയിൽ, നസീം അബ്ദുൽ അസീസ്, ഷാനവാസ് ഖാൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് സൗദിയുടെ 96-ാമത് ദേശീയദിനാഘോഷത്തിന് തുടക്കം കുറിച്ചു.

ബിബിന്റെ നേതൃത്വത്തിൽ നടന്ന വൈവിധ്യമമാർന്ന കലാപരിപാടികളും വടംവലി, ഫൺ ഗെയിം എന്നിവയും കുടുംബസംഗമത്തിന് കൂടുതൽ ആവേശം പകർന്നു. നിമ്മി സുരേഷ്, മനോജ് ദാസ്, ഷെഹിൻ ബഷീർ, ഐൻ ഷെഹിൻ, ജീവൻ കുമാർ, രാജേഷ് നായർ, ധൻവി, ലിഥിയ മേരി ലവ്സൺ, നവാസ് താഹ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം ലക്ഷ്മി അനീഷ് രാജ്, അരുൺ ഹരീഷ്, റജീന, നജ്മ സലിം, നിസാർ ഇബ്രാഹിംകുട്ടി, പ്രദീപ് കുമാർ, സതീഷ് ബാല, ഷമീർ, വിനീഷ് പി. നായർ, പ്രമോദ് അത്തോളി എന്നിവർ വിവിധ പരിപാടികളുടെ ഏകോപനം നടത്തി.ദമ്മാം കൗൺസിൽ ജനറൽ സെക്രട്ടറി സുരേഷ് മണ്ണറ സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

Tags:    
News Summary - Saudi National Day And Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.