സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പി.എ.എം ഹാരിസ് ഒ.വി. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ ഒ.വി. വിജയൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.എ.എം. ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി.
തസ്രാക്കിെൻറ മണ്ണിലൂടെ സഞ്ചരിച്ച് ഒ.വി. വിജയൻ എന്ന മഹാപ്രതിഭയുടെ ഓർമകളെ ഒരു കാൻവാസിലെന്നപോലെ മനോഹരമായി വരച്ചുകാട്ടിയാണ് അദ്ദേഹം സാഹിത്യ ഇതിഹാസത്തെ അനുസ്മരിച്ചത്. 1970-കളിൽ തെൻറ ആദ്യ നോവലായ ‘ഖസാക്കിെൻറ ഇതിഹാസ’ത്തിലൂടെ മലയാള നോവൽ സാഹിത്യത്തിൽ വേറിട്ടൊരു വഴി തുറന്ന ഒ.വി. വിജയൻ, കാലത്തിന് മായ്ക്കാൻ കഴിയാത്ത അനേകം കഥകളും കഥാപാത്രങ്ങളും മലയാളത്തിന് സമ്മാനിച്ചുവെന്ന് പി.എ.എം. ഹാരിസ് പറഞ്ഞു. തത്ത്വചിന്തയും സാമൂഹിക വിമർശനവും ഇഴചേർന്ന രചനകളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ ദീർഘവീക്ഷണത്തോടെ പ്രവചിച്ച അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. വർത്തമാനകാല അധികാര-ഭരണകൂട ചലനങ്ങളെ തിളയ്ക്കുന്ന ഭാഷയിൽ വിചാരണ ചെയ്തപ്പോഴും, ശാന്തവും സൗമ്യവുമായ ശൈലിയിലൂടെ മറ്റു രചനകളെ അദ്ദേഹം വേറിട്ടുനിർത്തി. മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരേപോലെ തിരിച്ചുവെച്ച കണ്ണാടിയായിരുന്നു വിജയനും അദ്ദേഹത്തിെൻറ കൃതികളും. മാലിക് മഖ്ബൂൽ, ഇ.കെ. സലിം, ഡോ. ടെസ്സി റോണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സുനിൽ മുഹമ്മദ്, സോഫിയ ഷാജഹാൻ, പി.ടി. അലവി, മാത്തുക്കുട്ടി പള്ളിപ്പാട്, സുബൈർ പുല്ലാളൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സമാജം ഭാരവാഹികളായ മുരളീധരൻ, ആസിഫ് താനൂർ, ഫെബിനാ നജ്മുസമാൻ, റഹൂഫ് ചാവക്കാട്, ലീനാ ഉണ്ണിക്കൃഷ്ണൻ, ബിനു കുഞ്ഞ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹുസൈൻ ചമ്പോളിൽ പരിപാടിയുടെ അവതാരകനായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.