ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ  

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ ‘വ​സ​ന്ത വി​സ്മ​യം’ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ജി​ദ്ദ​യി​ലെ തി​രു​വി​താം​കൂ​ർ സ്വ​ദേ​ശി​ക​ളു​ടെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ (ജെ.​ടി.​എ) 'വ​സ​ന്ത വി​സ്മ​യം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. യാം​ബു പു​ഷ്പ​മേ​ള സ​ന്ദ​ർ​ശ​നം, മ​ല​യാ​ള ഭാ​ഷ, കേ​ര​ള ച​രി​ത്രം, ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ൾ എ​ന്നി​വ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ഗാ​ന്ധി - അം​ബേ​ദ്ക​ർ സ്കി​റ്റ്, ജെ.​ടി.​എ അം​ഗ​ങ്ങ​ൾ അ​ണി​നി​ര​ന്ന ‘ആ​ർ​ക്കും പാ​ടാം’ ഗാ​ന​മേ​ള, വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കു​ര​വ​യി​ട​ൽ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ യാ​ത്ര​യെ ഏ​റെ ഹൃ​ദ്യ​മാ​ക്കി. അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗ​സി​ദ്ധി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും അ​റി​വു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നും മാ​ന​സി​കോ​ല്ലാ​സ​ത്തി​നും ഇ​ത്ത​രം യാ​ത്ര​ക​ൾ ഏ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് യാ​ത്ര​യി​ൽ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ജ​സ്സി​ൻ കൗ​സ്​​റ്റ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജെ.​ടി.​എ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് പ​ൻ​മ​ന, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഓ​യൂ​ർ, ചെ​യ​ർ​മാ​ൻ ന​സീ​ർ വാ​വാ​ക്കു​ഞ്ഞ്, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ജ്യോ​തി ബാ​ബു​കു​മാ​ർ, സാം​സ്കാ​രി​ക വി​ഭാ​ഗം നേ​താ​ക്ക​ളാ​യ ശി​ഹാ​ബ് താ​മ​ര​ക്കു​ളം, മ​സൂ​ദ് ബാ​ല​രാ​മ​പു​രം, വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​ൽ വി​ദ്യാ​ധ​ര​ൻ, യാ​ത്രാ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​യ്യൂ​ബ് ഖാ​ൻ പ​ന്ത​ളം, ന​വാ​സ് ചി​റ്റാ​ർ എ​ന്നി​വ​ർ പ​ഠ​ന​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഷ്റ​ഫ് മു​ന്ന തൃ​ശൂ​ർ, റ​സാ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഷ​ഫി​ൻ ഷാ, ​നി​ഷാ​ദ് ന​സീ​ർ, ഡെ​ൻ​സ​ൺ ചാ​ക്കോ, ആ​ഷി​ർ കൊ​ല്ലം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Jeddah Thiruvitamkur Association organizes ‘Spring Wonder’ study tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.