ബ​ഷീ​ർ കു​പ്പി​യാ​നു​ള്ള പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം കൊ​ച്ചു മു​ഹ​മ്മ​ദ് ക​രി​മ്പ​ന​ക്ക​ൽ കൈ​മാ​റു​ന്നു

ബ​ഷീ​ർ കു​പ്പി​യാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: മൂ​ന്ന് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (പി.​പി.​എ) പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ കു​പ്പി​യാ​ന് സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​ഘ​ട​ന​യു​ടെ വി​വി​ധ ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ജി​ദ്ദ​യി​ലെ എ​ലോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പി.​പി.​എ ജി​ദ്ദ ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ കൊ​റ്റാ​ലി​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കൊ​ച്ചു​മു​ഹ​മ്മ​ദ് ക​രി​മ്പ​ന​ക്ക​ൽ ബ​ഷീ​ർ കു​പ്പി​യാ​ന്​ ഉ​പ​ഹാ​രം കൈ​മാ​റി. പ്ര​സി​ഡ​ൻ​റ്​ അ​ന​സ് അ​രി​മ്പാ​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് അ​ലി​യാ​ർ, ട്ര​ഷ​റ​ർ ഹി​ജാ​സ് ക​ണേ​ലി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കൊ​ച്ചു മു​ഹ​മ്മ​ദ് ക​രി​മ്പ​ന​ക്ക​ൽ, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, ഷെ​ഹീ​ർ അ​യ്മ​ന​കൂ​ടി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​സാ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മീ​ഡി​യ സെ​ക്ര​ട്ട​റി ജ​മാ​ൽ മീ​രാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഉ​ബൈ​ദ് കൂ​ലി​യാ​ട​ൻ, ത​ൻ​സീം പു​ത്തു​ക്കാ​ട​ൻ, ഫൈ​സ​ൽ ചെ​റു​പ്പു​ളി, ഷാ​രി​ഖ് സ​യ്യ​ദ് അ​ലി എ​ന്നി​വ​രും വ​നി​താ വി​ങ് അം​ഗ​ങ്ങ​ളും സം​സാ​രി​ച്ചു. ബ​ഷീ​ർ കു​പ്പി​യാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് അ​ലി​യാ​ർ സ്വാ​ഗ​ത​വും ഹി​ജാ​സ് ക​ണേ​ലി ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Bashir Kuppiyan was given a tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.