റിയാദ്: വേനൽക്കാല ഷോപ്പിങ് ആവേശവും ഫുട്ബാൾ ലോകകപ്പ് ലഹരിയും ഒന്നിപ്പിച്ചു കൊണ്ട് സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ജൂൺ 30 വരെ നീളുന്ന 21 ദിവസത്തെ അൺലിമിറ്റഡ് ഷോപ്പിങ് ഓഫറിലൂടെ 70 ശതമാനം വരെയുള്ള വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ഗ്രോസറി മുതൽ സ്മാർട്ട് ഗാഡ്ജെറ്റുകൾ വരെയുള്ള എല്ലാ കാറ്റഗറികളിലും നിത്യോപയോഗ സാധനങ്ങളും പ്രീമിയം ഉൽപ്പന്നങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. അരി, പഴം-പച്ചക്കറികൾ, ചോക്ലേറ്റുകൾ, ബിസ്ക്കറ്റുകൾ എന്നിവയ്ക്കും ‘എത്നിക് ചോയ്സ്’ (ഡയറി), ‘പിനോയ്’ (ഫിലിപ്പീൻസ് വിഭവങ്ങൾ), ‘ടേസ്റ്റ് ഓഫ് അറേബ്യ’ (പ്രാദേശിക ചീസുകൾ, ജ്യൂസുകൾ, മസാലകൾ) പ്രമോഷനുകൾക്കും ആകർഷകമായ വിലക്കിഴിവുണ്ട്. കൂടാതെ, ‘ഫ്രഷ് പിക്സ്’ പച്ചക്കറികൾ, പൗൾട്രി, ‘മീറ്റ് മാർക്കറ്റിലെ’ പ്രീമിയം മാംസം, ‘ഫിഷ്റ്റിവലിലെ’ സീഫുഡ് എന്നിവയും കുറഞ്ഞ വിലയിൽ ലഭിക്കും.
വസ്ത്രങ്ങൾ, ചെരിപ്പുകൾ, ലഗേജുകൾ, ബാക്ക്പാക്കുകൾ, ഹോം ഫർണിഷിങ്, ‘ഐ എക്സ്പ്രസിലെ’ കണ്ണടകൾ, ‘ബ്ലഷ്’ വിഭാഗത്തിലെ പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ വാങ്ങാം. സ്മാർട്ട് ഗാഡ്ജെറ്റുകൾ, മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ, ആധുനിക അടുക്കള ഉപകരണങ്ങൾ എന്നിവയും 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്.
ഫിഫ അംഗീകൃത ഫാൻ ജഴ്സികൾ, ബൂട്ടുകൾ, ഫുട്ബാളുകൾ തുടങ്ങിയ കായിക സാമഗ്രികൾ മികച്ച ഓഫറുകളോടെ ലഭ്യമാണ്. ജപ്പാൻ, സ്പെയിൻ, ഇന്ത്യ, യു.എസ്.എ ഉൾപ്പെടെ 20ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ഭക്ഷ്യവസ്തുക്കളും ഒരുക്കിയിട്ടുണ്ട്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ 2.65 മീറ്റർ ഉയരത്തിലുള്ള ഹെഡർ ജമ്പ് അനുകരിക്കുന്ന ‘ഹെഡർ ചലഞ്ചിൽ’ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനാകും.
റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സാബ്, എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നിവ വഴി പൂജ്യം ശതമാനം പലിശരഹിത ഇൻസ്റ്റാൾമെൻറ് പ്ലാനുകളും ക്രെഡിറ്റ് കാർഡ് പ്രമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ഫിഫ ആഘോഷങ്ങളുടെ ഭാഗമായി മാസ്റ്റർ കാർഡ് ഉപയോഗിച്ച് സ്മാർട്ട് ടി.വികൾ വാങ്ങുന്നവർക്ക് 15 ശതമാനം പ്രത്യേക ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, ടാബി, തമാര എന്നിവയിലൂടെ ‘ഷോപ് നൗ, പേ ലേറ്റർ’ സൗകര്യം ഉപയോഗിച്ച് ലളിതമായ തവണകളായി തുക അടക്കാനുള്ള സൗകര്യവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.