1. അ​മി​ത ഏ​ലി​യാ​സ്​ ‘7 ഡോ​ഗ്​​സ്​’ സി​നി​മ​യി​ൽ, 2. ബോ​ളി​വു​ഡ്​ താ​രം സ​ഞ്ജ​യ് ദ​ത്തി​നോ​ടൊ​പ്പം റി​യാ​ദി​ലെ ഷൂ​ട്ടി​ങ്​ ലൊ​ക്കേ​ഷ​നി​ൽ,

സൗ​ദി ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ മ​ല​യാ​ളി പെ​ൺ​കൊ​ടി; അ​മി​ത ഏ​ലി​യാ​സി​ന് അ​പൂ​ർ​വ്വ​നേ​ട്ടം

ദ​മ്മാം: കേ​ര​ള​ത്തി​െൻറ സൗ​ന്ദ​ര്യ റാ​ണി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം കൈ​വി​ട്ടു​പോ​യെ​ങ്കി​ലും, തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​മി​ത ഏ​ലി​യാ​സി​നെ കാ​ത്തി​രു​ന്ന​ത് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള ഒ​രു അ​പൂ​ർ​വ ഭാ​ഗ്യ​മാ​യി​രു​ന്നു. ലോ​ക​മെ​മ്പാ​ടും മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ ബി​ഗ് ബ​ജ​റ്റ് അ​റ​ബ് ചി​ത്ര​മാ​യ ‘7 ഡോ​ഗ്സി’​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​പ്ര​വാ​സി മ​ല​യാ​ളി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

 

 ഭ​ർ​ത്താ​വ്​ ഷ​ാ​േ​ൻ​റാ​യോ​ടൊ​പ്പം

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ സ​ൽ​മാ​ൻ ഖാ​ൻ, സ​ഞ്ജ​യ് ദ​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം സ്ക്രീ​ൻ പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​മി​ത. തൃ​ശൂ​ർ മ​ണ്ണു​ത്തി ചു​വ​ന്ന​മ​ണ്ണ് വെ​ല്ലൂ​രാ​ൻ ഹൗ​സി​ൽ വ​ക്ക​ത്താ​നം ഏ​ലി​യാ​സ് - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​മി​ത, 2025-ലെ ​മി​സ് കേ​ര​ള സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ ഫ​സ്​​റ്റ്​ റ​ണ്ണ​റ​പ്പാ​യി​രു​ന്നു.

ദ​മ്മാ​മി​ലി​രു​ന്ന് ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് മ​ത്സ​ര​ത്തി​െൻറ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ അ​മി​ത പ​ങ്കെ​ടു​ത്ത​ത്. ഫൈ​ന​ലി​ൽ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ന്നാം സ്ഥാ​നം ന​ഷ്​​ട​മാ​യ​തെ​ങ്കി​ലും, ആ ​നി​രാ​ശ​യി​ൽ ത​ള​രാ​തെ മോ​ഡ​ലി​ങ്, നൃ​ത്തം, അ​ഭി​ന​യം, പ്രോ​ഗ്രാം പ്ര​സ​േ​ൻ​റ​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ താ​രം സ​ജീ​വ​മാ​യി നി​ല​കൊ​ണ്ടു.

സൗ​ദി​യി​ലെ അ​രാം​കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ അ​വ​താ​ര​ക​യാ​യും മോ​ഡ​ലാ​യും തി​ള​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​മി​ത​യെ ഒ​രു കാ​സ്​​റ്റി​ങ്​ ഏ​ജ​ൻ​റ്​ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് അ​മി​ത​യു​ടെ ബ​യോ​ഡാ​റ്റ ‘7 ഡോ​ഗ്സി’​െൻറ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ക​യും, മി​സ് കേ​ര​ള റ​ണ്ണ​റ​പ്പ് പ​ദ​വി സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. റി​യാ​ദി​ലെ ഷൂ​ട്ടി​ങ്​ ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ത് സൗ​ദി സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണെ​ന്നും സ​ൽ​മാ​ൻ ഖാ​ൻ, സ​ഞ്ജ​യ് ദ​ത്ത് എ​ന്നി​വ​ര​ട​ക്ക​മു​ള്ള വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​തെ​ന്നും അ​മി​ത അ​റി​യു​ന്ന​ത്.

അ​ന്താ​രാ​ഷ്​​ട്ര താ​ര​നി​ര​യോ​ടൊ​പ്പം

സൗ​ദി ജ​ന​റ​ൽ എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ അ​തോ​റി​റ്റി നി​ർ​മി​ച്ച ഈ ​ചി​ത്രം സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ബി​ഗ് ബ​ജ​റ്റ്​ ആ​ക്ഷ​ൻ സി​നി​മ​യാ​ണ്. ഹോ​ളി​വു​ഡ് ചി​ത്രം ‘ബാ​ഡ് ബോ​യ്‌​സ്: റൈ​ഡ് ഓ​ർ ഡൈ’ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​രാ​യ മൊ​റോ​ക്ക​ൻ-​ബെ​ൽ​ജി​യ​ൻ സം​വി​ധാ​യ​ക ജോ​ഡി ആ​ദി​ൽ എ​ൽ-​അ​ർ​ബി​യും ബി​ലാ​ൽ ഫ​ല്ലാ​യും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

‘ബാ​ഡ് ബോ​യ്‌​സ്’ സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി സൗ​ദി​യി​ലെ​ത്തി​യ സം​വി​ധാ​യ​ക​രോ​ട് ജ​ന​റ​ൽ എ​ൻ​റ​ർ​ടൈ​ൻ​മെ​ന്റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ തു​ർ​ക്കി അ​ൽ ശൈ​ഖാ​ണ് ‘7 ഡോ​ഗ്‌​സി​’െൻറ ക​ഥ പ​ങ്കു​വെ​ക്കു​ന്ന​തും ചി​ത്രം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സം​സ്കാ​ര​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും സി​നി​മ​യി​ലൂ​ടെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചി​ത്ര​ത്തി​ൽ ആ​ഗോ​ള താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യ​ത്. പ്ര​മു​ഖ അ​റ​ബ് താ​ര​ങ്ങ​ളാ​യ അ​ഹ​മ്മ​ദ് എ​സ്, ക​രിം, അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ, പ്ര​ശ​സ്ത യു.​എ​സ് ന​ട​ൻ ജി​യാ​ൻ​കാ​ർ​ലോ എ​സ്പോ​സി​റ്റോ, ജ​ർ​മ​ൻ-​ഇ​ന്തോ​നേ​ഷ്യ​ൻ താ​രം മാ​ക്സ് ഹു​വാ​ങ് തു​ട​ങ്ങി​യ ഹോ​ളി​വു​ഡ് അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഒ​രു വ​ർ​ഷം മു​ൻ​പ് ത​ന്നെ ചി​ത്ര​ത്തി​െൻറ ഷൂ​ട്ടി​ങ്​ പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും, സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന​ത് വ​രെ അ​മി​ത ഈ ​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ പ്ര​ഫ​ഷ​ന​ൽ ഡ​യ​റ്റീ​ഷ്യ​ൻ കൂ​ടി​യാ​യ അ​മി​ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ്. ഇ​തി​നോ​ട​കം നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും അ​മി​ത വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ഷാ​േ​ൻ​റാ ആ​ണ് ഭ​ർ​ത്താ​വ്. ഏ​ക മ​ക​ൻ ആ​ര്യ​ൻ. ചെ​റു​പ്പം മു​ത​ലു​ള്ള ത​െൻറ അ​ഭി​ന​യ​മോ​ഹ​ത്തി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യൊ​രു അം​ഗീ​കാ​രം ല​ഭി​ച്ച​തി​െൻറ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് അ​മി​ത​യും കു​ടും​ബ​വും.

Tags:    
News Summary - Malayali actress plays female lead in Saudi big budget film; A rare achievement for Amita Elias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.