ഷ​ജീ​ർ തൂ​ണേ​രി

ദ​മ്മാം

വി​ശ്വ മാ​മാ​ങ്ക​ത്തി​ലൂ​ടെ സ​മാ​ധാ​നം പു​ല​ര​ട്ടെ

പ​ച്ച​പ്പു​ൽ മൈ​താ​ന​ങ്ങ​ളി​ൽ വീ​ണ്ടും കാ​ൽ​പ​ന്തു​രു​ളു​ക​യാ​യി. കാ​ന​ഡ​യും അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 26-ാമ​ത്​ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ​തി​വ് ഘ​ട​ന​ക​ളി​ൽ നി​ന്ന് മാ​റി, ഇ​ത്ത​വ​ണ 36 ടീ​മു​ക​ൾ​ക്ക് പ​ക​രം 48 ടീ​മു​ക​ളാ​ണ് വി​ശ്വ​കി​രീ​ട​ത്തി​നാ​യി പോ​രാ​ടു​ന്ന​ത്. 12 ഗ്രൂ​പ്പു​ക​ളി​ലാ​യി തി​രി​ഞ്ഞു​ള്ള ഈ ​വ​മ്പ​ൻ പോ​രാ​ട്ടം ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ലെ പു​തി​യൊ​രു അ​ധ്യാ​യ​മാ​ണ്.

ത​ങ്ങ​ൾ പി​ന്തു​ണ​ക്കു​ന്ന പ്രി​യ​പ്പെ​ട്ട ടീ​മു​ക​ൾ കി​രീ​ടം ചൂ​ട​ണ​മെ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ. എ​ന്നാ​ൽ അ​തി​നൊ​പ്പം ത​ന്നെ, അ​ശാ​ന്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ, ഈ ​വി​ശ്വ​മേ​ള ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​െൻറ പ്ര​കാ​ശം പ​ര​ത്ത​ട്ടെ എ​ന്ന വ​ലി​യൊ​രു പ്രാ​ർ​ഥ​ന​യും ഓ​രോ ഫു​ട്ബാ​ൾ പ്രേ​മി​യു​ടെ​യും മ​ന​സ്സി​ലു​ണ്ട്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ൻ​റീ​ന കി​രീ​ടം നി​ല​നി​ർ​ത്തു​മോ, അ​തോ ഫു​ട്ബാ​ൾ ലോ​ക​ത്തി​ന് പു​തി​യൊ​രു രാ​ജാ​വ് പി​റ​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് കാ​യി​ക​ലോ​കം. പ​രി​ച​യ​സ​മ്പ​ന്ന​രും യു​വ​ര​ക്ത​ങ്ങ​ളും ഇ​ട​ക​ല​ർ​ന്ന ക​രു​ത്തു​റ്റ നി​ര​ക​ളാ​ണ് ഇ​ത്ത​വ​ണ മാ​റ്റു​ര​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ യു​വ​ക​ളി​ക്കാ​രു​മാ​യി എ​ത്തു​ന്ന ഐ​വ​റി കോ​സ്​​റ്റ്, മൊ​റോ​ക്കോ, സ്പെ​യി​ൻ, ഇ​ക്വ​ഡോ​ർ എ​ന്നീ ടീ​മു​ക​ൾ ഒ​രു​വ​ശ​ത്തു​ണ്ടെ​ങ്കി​ൽ, ക​ളി​ക്കാ​രു​ടെ ശ​രാ​ശ​രി പ്രാ​യ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​നാ​മ, കൊ​ളം​ബി​യ, ഇ​റാ​ൻ, അ​ർ​ജ​ൻ​റീ​ന എ​ന്നീ ടീ​മു​ക​ൾ മ​റു​വ​ശ​ത്തു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ളി​ക്ക​ള​ത്തി​ൽ ഇ​ത്ത​വ​ണ തീ​പാ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല.

ഓ​രോ ലോ​ക​ക​പ്പും ഫു​ട്ബാ​ൾ ലോ​ക​ത്തി​ന് ഒ​രു​പ​റ്റം പു​തി​യ പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ അ​ത്ഭു​ത പ്ര​തി​ഭ ആ​രാ​കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. ടൂ​ർ​ണ​മെൻറി​ന് മു​മ്പേ ത​ന്നെ സൂ​പ്പ​ർ​താ​ര പ​ദ​വി​യി​ലേ​ക്കു​യ​ർ​ന്ന സ്പെ​യി​നി​െൻറ 18 വ​യ​സ്സു​കാ​ര​ൻ ലാ​മി​ൻ യ​മാ​ൽ, ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യ മെ​ക്സി​ക്ക​ൻ മി​ഡ്ഫീ​ൽ​ഡ​ർ ഗി​ൽ​ബെ​ർ​ട്ടോ മോ​റ, ബ്ര​സീ​ലി​െൻറ സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ എ​ൻ​ഡ്രി​ക്, അ​ർ​ജ​ൻ​റീ​ന​യു​ടെ മി​ഡ്ഫീ​ൽ​ഡ​ർ നി​ക്കോ പാ​സ് തു​ട​ങ്ങി​യ​വ​ർ ഈ ​ലോ​ക​ക​പ്പി​ലെ വി​സ്മ​യ​ങ്ങ​ളാ​കാ​ൻ മ​ത്സ​രി​ക്കു​ന്ന​വ​രാ​ണ്.

അ​തേ​സ​മ​യം, ഒ​രു യു​ഗ​ത്തി​െൻറ സ​മാ​പ്തി​ക്ക് കൂ​ടി​യാ​വും ഈ ​ടൂ​ർ​ണ​മെൻറ്​ സാ​ക്ഷ്യം വ​ഹി​ക്കു​ക. ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ​യും ല​യ​ണ​ൽ മെ​സ്സി​യു​ടെ​യും അ​വ​സാ​ന ലോ​ക​ക​പ്പാ​യി​രി​ക്കും ഇ​ത്.

അ​വ​രോ​ടൊ​പ്പം ടൂ​ർ​ണ​മെൻറി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മാ​യ സ്കോ​ട്ട്‌​ല​ൻ​ഡ് ഗോ​ൾ​കീ​പ്പ​ർ ക്രെ​യ്ഗ് ഗോ​ർ​ഡ​ൻ, മെ​ക്സി​ക്ക​ൻ ഗോ​ൾ​കീ​പ്പ​ർ ഒ​ച്ചോ​വ, ലൂ​ക്കാ മോ​ഡ്രി​ച്ച് എ​ന്നി​വ​രു​ടെ​യും അ​വ​സാ​ന ലോ​ക​ക​പ്പ് പോ​രാ​ട്ട​മാ​ണി​ത്.

പ്ര​തീ​ക്ഷ​ക​ളു​ടെ ജൂ​ലൈ 19

വ​രും ദി​വ​സ​ങ്ങ​ൾ രാ​വും പ​ക​ലും കാ​ൽ​പ​ന്ത് ക​ളി​യു​ടെ ആ​വേ​ശ​ച്ചൂ​ടി​ലാ​യി​രി​ക്കും അ​മ​രു​ക. ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജൂ​ലൈ 19ന് ​ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ൽ അ​വ​സാ​ന ചി​രി ആ​രു​ടേ​താ​യി​രി​ക്കും? ആ​രൊ​ക്കെ പു​തി​യ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യി ഉ​ദി​ച്ചു​യ​രും? ആ​രൊ​ക്കെ ദു​ര​ന്ത​നാ​യ​ക​ന്മാ​രാ​യി മാ​റും? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാ​മു​ള്ള ഉ​ത്ത​ര​ങ്ങ​ൾ വ​രും ദി​ന​ങ്ങ​ളി​ലെ ത്ര​സി​പ്പി​ക്കു​ന്ന വീ​റു​റ്റ പോ​രാ​ട്ട​ങ്ങ​ൾ ന​മു​ക്ക് ന​ൽ​കും. ക​ളി​യി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ​ക്ക​പ്പു​റം, സ​ഹോ​ദ​ര്യ​ത്തി​െൻറ​യും സ്നേ​ഹ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ​യും ഉ​ത്കൃ​ഷ്ട​മാ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ ഈ ​വി​ശ്വ​മാ​മാ​ങ്ക​ത്തി​ന് സാ​ധി​ക്ക​ട്ടെ.

Tags:    
News Summary - May peace prevail throughout the world.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.