സൗദി ലുലുവിൽ അവധിക്കാല-ലോകകപ്പ് ഡീലുകൾക്ക് തുടക്കമായി

റിയാദ്: വേനൽക്കാല ഷോപ്പിങ്​ ആവേശവും ഫുട്​ബാൾ ലോകകപ്പ് ലഹരിയും ഒന്നിപ്പിച്ചു കൊണ്ട് സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈ സീസണിലെ ഏറ്റവും വലിയ പ്രൊമോഷനുകൾക്ക് തുടക്കമായി. ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന 21 ദിവസത്തെ അൺലിമിറ്റഡ് ഷോപ്പിങ്​ ഓഫറിലൂടെ 70 ശതമാനം വരെയുള്ള വൻ വിലക്കുറവാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഗ്രോസറി മുതൽ സ്മാർട്ട് ഗാഡ്‌ജെറ്റുകൾ വരെയുള്ള എല്ലാ കാറ്റഗറികളിലും നിത്യോപയോഗ സാധനങ്ങളും പ്രീമിയം ഉൽപ്പന്നങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ ഇക്കാലയളവിൽ അവസരമുണ്ടാകും.

അരി, പഴം-പച്ചക്കറികൾ, ചോക്ലേറ്റുകൾ, ബിസ്‌ക്കറ്റുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘എത്നിക് ചോയ്‌സ്’ വിഭാഗത്തിലെ ഡയറി ഉൽപ്പന്നങ്ങൾ, ഫിലിപ്പീൻസി​െൻറ തനത് വിഭവങ്ങളടങ്ങുന്ന ‘പിനോയ്’ വിഭാഗം, പ്രാദേശിക ചീസുകളും ജ്യൂസുകളും മസാലകളും ഉൾപ്പെടുന്ന ‘ടേസ്​റ്റ്​ ഓഫ് അറേബ്യ’ പ്രമോഷൻ എന്നിവയും ഈ ഓഫറി​െൻറ ഭാഗമാണ്.

കൂടാതെ, ‘ഫ്രഷ് പിക്സ്’ പച്ചക്കറികൾ, പൗൾട്രി ഡീലുകൾ, ‘മീറ്റ് മാർക്കറ്റിലെ’ പ്രീമിയം മാംസവിഭവങ്ങൾ, ‘ഫിഷ്‌റ്റിവലിലെ’ സീഫുഡ് ഉൽപ്പന്നങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാണ്.

ഗ്രോസറിക്ക് പുറമെ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ലഗേജുകൾ, ബാക്ക്‌പാക്കുകൾ, ഹോം ഫർണിഷിങ്​ എന്നിവയും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ വാങ്ങാം. ‘ഐ എക്സ്പ്രസിലെ’ കണ്ണടകൾക്കും ‘ബ്ലഷ്’ വിഭാഗത്തിലെ പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്കും പ്രത്യേക ഓഫറുകളുണ്ട്. സ്മാർട്ട് ഗാഡ്‌ജെറ്റുകൾ, മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, വാഷിങ്​ മെഷീനുകൾ, ആധുനിക അടുക്കള ഉപകരണങ്ങൾ എന്നിവയും 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്.

ലോകകപ്പ് സ്പെഷ്യൽ ഓഫറുകൾ

ലോകകപ്പ് ഫുട്​ബാൾ ആവേശം ഇരട്ടിയാക്കാൻ ഫിഫ അംഗീകൃത ഫാൻ ജേഴ്‌സികൾ, ബൂട്ടുകൾ, ഫുട്​ബാളുകൾ തുടങ്ങിയ കായിക സാമഗ്രികൾ മികച്ച ഓഫറുകളോടെ ലുലുവിൽ അണിനിരത്തിയിട്ടുണ്ട്. ഇതി​െൻറ ഭാഗമായി ജപ്പാൻ, സ്പെയിൻ, ഇന്ത്യ, യു.എസ്.എ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ഭക്ഷ്യവസ്തുക്കളും ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഷോപ്പിങ്ങിനെത്തുന്ന കായികപ്രേമികൾക്കായി കൗതുകകരമായ ‘ഹെഡർ ചലഞ്ചും’ ഒരുക്കിയിട്ടുണ്ട്. ഇതിഹാസ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ 2.65 മീറ്റർ ഉയരത്തിലുള്ള ഹെഡർ ജമ്പ് അനുകരിച്ച് ലക്ഷ്യം കാണുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനാകും.

പലിശരഹിത ബാങ്ക് ഓഫറുകളും ഇളവുകളും

ഉപഭോക്താക്കളുടെ ഷോപ്പിങ്​ കൂടുതൽ സുഗമമാക്കാൻ റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സാബ്, എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നിവ വഴി പൂജ്യം ശതമാനം ഇൻസ്‌റ്റാൾമെൻറ്​ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ പലിശരഹിത പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രമോഷനുകളും ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി മാസ്​റ്റർകാർഡ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സ്മാർട്ട് ടിവികൾ വാങ്ങുന്നവർക്ക് 15 ശതമാനം പ്രത്യേക ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, ടാബി, തമാര എന്നിവയിലൂടെ ‘ഷോപ്പ് നൗ, പേ ലേറ്റർ’ സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലളിതമായ തവണകളായി തുക അടയ്ക്കാനുള്ള സൗകര്യവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Saudi Lulu launches holiday and World Cup deals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.