റിയദ്: സൗദി ടെലികോം മേഖലയിലെ സ്വദേശിവത്കരണം ഊർജിതമാക്കാന്‍ തൊഴില്‍ മന്ത്രാലയവും ടെലികോം മന്ത്രാലയവും ധാരണയിലെത്തി. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ നാസിര്‍ അല്‍ഗഫീസ്, ടെലികോം മന്ത്രി എൻജി. അബ്ദുല്ല ബിന്‍ ആമിര്‍ അസ്സവാഹ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുക, സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, തൊഴില്‍ മേഖലയില്‍ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുക, പുതുതായി ജോലിക്കെത്തുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക എന്നിവ കരാറിെൻറ ഭാഗമാണ്. സൗദി വിഷന്‍ 2030െൻറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020െൻറയും ലക്ഷ്യം നേടാനുതകുന്ന സ്വദേശിവത്കരണമാണ് ഇരു മന്ത്രാലയങ്ങളും ലക്ഷ്യമാക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് (ഹദഫ്) ഉപയോഗിച്ചാണ് തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കുക. സ്മാര്‍ട്ട് ഫോണ്‍ വില്‍പന, മൊബൈല്‍ അറ്റകുറ്റപ്പണി എന്നീ ജോലികള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയതിെൻറ തുടര്‍ച്ചയായാണ് സ്വദേശിവത്കരണം പുതിയ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.