പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് മാത്രമായി കോഴിക്കോട്ടെ സൗദി കെ.എം.സി.സി സെന്ററിൽ ആരംഭിക്കുന്ന പ്രവാസി സോഷ്യൽ വെൽഫയർ സെന്റർ ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്/ കോഴിക്കോട്: ജന്മനാട്ടിൽ തങ്ങൾക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെ ക്കുറിച്ചും പ്രവാസികൾ ബോധവാന്മാരാകണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. കോഴിക്കോട്ടെ സൗദി കെ.എം.സി.സി സെന്ററിൽ പ്രവാസി സാമൂഹിക ക്ഷേമ പുനരധിവാസ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി.എ. ഹംസ, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, എ.പി. ഇബ്രാഹിം മുഹമ്മദ്, സഫരി വെള്ളയിൽ, ലത്തീഫ് തച്ചംപൊയിൽ, ശരീഫ് ചോലമുക്ക്, ഉസ്മാൻ ഒട്ടുമ്മൽ, കെ. ഹംസ, പി.എൻ. അഹമ്മദ്കുട്ടി പള്ളിക്കൽ, ഉമർകോയ തുറക്കൽ, ഫായിസ് വാഫി എന്നിവർ സംസാരിച്ചു.
വിവിധ സെൻട്രൽ കമ്മിറ്റി പ്രതിനിധികളും സംബന്ധിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും റഫീഖ് പാറക്കൽ നന്ദിയും പറഞ്ഞു. നോർക്കയിൽനിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നതിനും അതിനാവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിനും സൗദി കെ.എം.സി.സി വിപുലമായ പരിപാടികളാവിഷ്കരിക്കും.
കെ.എം.സി.സിയുടെ സുരക്ഷാപദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷത്തിലധികം പേരെ നോർക്കയുടെ വിവിധ പദ്ധതികളിൽ അംഗങ്ങളാക്കുന്ന നടപടികളുടെ ഭാഗമാണ് പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായുള്ള ഓഫിസിന് തുടക്കമിട്ടത്. കെ.എം.സി.സി പ്രവർത്തകർ ഉൾപ്പെടെ പ്രവാസികൾക്ക് അർഹതപ്പെട്ടത് നേടി കൊടുക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.