സൗ​ദി കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി റാ​ലി

ഇ​ട​തു​പ​ക്ഷ​ത്തി​ന് താ​ക്കീ​താ​യി സൗ​ദി കെ.​എം.​സി.​സി പ്ര​വാ​സി റാ​ലി

റി​യാ​ദ്​/​കോ​ഴി​ക്കോ​ട്: പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​ക്കും വ​ഞ്ച​ന​ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​െൻറ തീ​ജ്വാ​ല​യാ​യി സൗ​ദി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി റാ​ലി. പ്ര​വാ​സി​ക​ളു​ടെ വേ​ദ​ന​യും സ​ർ​ക്കാ​റി​െൻറ കെ​ടു​കാ​ര്യ​സ്ഥ​ത​യും വി​ളി​ച്ചു​പ​റ​ഞ്ഞ റാ​ലി​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു.

മു​ഖ്യ​മ​ന്ത്രി ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തും, നോ​ർ​ക്ക​യു​ടെ പ​രാ​ജ​യ​വും, ലോ​ക കേ​ര​ള സ​ഭ​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന ധൂ​ർ​ത്തും റാ​ലി​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​യി. പ്ര​വാ​സി പു​ന​ര​ധി​വാ​സം, വി​മാ​ന​യാ​ത്രാ പ്ര​തി​സ​ന്ധി, ക്ഷേ​മ​നി​ധി​യി​ലെ അ​നി​ശ്ചി​ത​ത്വം എ​ന്നി​വ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ബീ​ച്ച് റോ​ഡ് വ​ഴി കു​റ്റി​ച്ചി​റ​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് ജി​ല്ലാ മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​ഈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ദി കെ.​എം.​സി.​സി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും വേ​ൾ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ മൂ​ന്നി​യൂ​ർ, ഖാ​ദ​ർ ചെ​ങ്ക​ള, ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, സൈ​ദ് അ​ലി അ​രീ​ക്ക​ര, അ​രി​മ്പ്ര അ​ബൂ​ബ​ക്ക​ർ, കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​വി. അ​ർ​ശു​ൽ അ​ഹ​മ്മ​ദ്, സൗ​ത്ത് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​സി. അ​ബൂ​ബ​ക്ക​ർ, വേ​ൾ​ഡ് കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും വി.​കെ. മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, സി.​പി. ശ​രീ​ഫ്, ഹാ​രി​സ് പെ​രു​വ​ള്ളൂ​ർ, മൂ​സ മോ​ങ്ങം, ഗ​ഫൂ​ർ വാ​വൂ​ർ, മു​സ്ത​ഫ മ​ല​യി​ൽ, മു​ഷ്താ​ഖ് പേ​ങ്ങാ​ട്, ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട്, റ​ഫീ​ഖ് മ​ഞ്ചേ​രി, റ​സാ​ഖ് അ​ണ​ക്കാ​യി, ബാ​വ താ​നൂ​ർ, സി​ദ്ദീ​ഖ് കോ​ഴി​ച്ചെ​ന, ലു​ഖ്മാ​ൻ ചേ​ലേ​മ്പ്ര, ഇ​ബ്രാ​ഹിം കൊ​ല്ലി, റാ​ഫി പ​യ്യാ​ന​ക്ക​ൽ, ന​ജീ​ബ് ചീ​ക്കി​ലോ​ട്, സ​മ​ദ് മ​ദീ​ന, സ​മ​ദ് പെ​രു​മു​ഖം, ഹു​സൈ​ൻ പ​ന്നൂ​ർ, ഖാ​ദ​ർ എ​ളേ​റ്റി​ൽ, സി.​കെ. മു​ഹ​മ്മ​ദ്, അ​സീ​സ് ക​റു​ത്തേ​ട​ത്, ഇ.​കെ. ല​ത്തീ​ഫ്, ഷ​മീ​ർ ഫ​റോ​ക്ക് തു​ട​ങ്ങി​യ​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Saudi KMCC expatriate rally a warning to the left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.