സൗദി കേരള ഫാർമസിസ്റ്റ് ഫോറം സംഘടിപ്പിച്ച സിൽവർ ജൂബിലി ആഘോഷ പരിപാടികളിൽനിന്ന്
ജിദ്ദ: സൗദി കേരള ഫാർമസിസ്റ്റ് ഫോറം സിൽവർ ജൂബിലി ആഘോഷങ്ങൾ സൗദി ഇന്ത്യ ഹെൽത്ത് ഫോറം ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ഡോ. അഷ്റഫ് എ. ആമിർ ഉദ്ഘാടനം ചെയ്തു. അബീർ മെഡിക്കൽ ഗ്രൂപ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്കൽ മുഖ്യാഥിതിയായ ചടങ്ങ് പുതിയ തലമുറയെ പിടികൂടിയ ലഹരി മരുന്നുകളുടെ ഉപയോഗം ഉന്മൂലനം ചെയ്യാൻ പൊതുസമൂഹം ഒരുമിച്ചു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു.
ലഹരി വിരുദ്ധത വിഷയത്തിൽ ഫാർമസിസ്റ്റ് ഫോറം വൈസ് പ്രസിഡന്റ് ആബിദ് പാറക്കൽ പ്രമേയം അവതരിപ്പിച്ചു. ആയിഷ ഇസ്മാഈൽ ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കുവേണ്ടി ആരോഗ്യ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൗദിയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളായി അലി മുഹമ്മദ് അലി, അഷ്റഫ് മൊയ്തീൻ (ജെ.എൻ.എച്ച്), ശറഫുദ്ധീൻ (ഏഷ്യൻ മെഡിക്കൽ ഗ്രൂപ്പ് മക്ക), റസാഖ് (റാഹേലി പോളിക്ലിനിക്) എന്നിവരും മറ്റു ഫർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികളും സംബന്ധിച്ചു. ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ജംഷീർ, മുജീബ്, ജോയ് മൂലൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സൗദി കേരള ഫാർമസിസ്റ്റ് ഫോറം ആദ്യകാല ഭാരവാഹികളെയും മുതിർന്ന മെംബർമാരെയും ആദരിച്ചു.
സൗദിയിലെ വിവിധ റീജ്യനുകളെ പ്രതിനിധാനം ചെയ്ത് സഫീർ (മദീന), തൻവീർ (മക്ക), ഡോ. ഷബ്ന കോട്ട (ജിദ്ദ), ആബിദ് പാറക്കൽ (ദമ്മാം) തുടങ്ങിവർ സംസാരിച്ചു. യൂനുസ് മണ്ണിശ്ശേരി മോഡറേറ്ററായ പരിപാടിയിൽ സംഘടന അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാകായിക പ്രകടനങ്ങൾ, ഓർക്കസ്ട്ര എന്നിവ അരങ്ങേറി. പാചക മത്സരം, ചിത്രരചന മത്സരം, ഫുട്ബാൾ, വടം വലി തുടങ്ങിയ മത്സരങ്ങൾ ആഘോഷത്തിന് മാറ്റു കൂട്ടി.
അതീഖ്, റിയാസ്, നസീഫ് ഉമർ, ഇസ്മാഈൽ കുന്നുംപുറം, യാസിർ, ഷംന റിയാസ്, ഉമൈർ ആവേളത് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സാമൂഹിക സേവന മേഖലകളിൽ കഴിവ് തെളിയിച്ച സംഘടനാ അംഗങ്ങളെ സംഗമത്തിൽ അനുമോദിച്ചു. പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ധീഖ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് മക്ക സ്വാഗതവും പ്രോഗ്രാം കൺവീനർ നുഫൈൽ നന്ദിയും പറഞ്ഞു. സിൽവർ ജൂബിലി സുവനീർ ഡോ. അഷ്റഫ് എ. അമീർ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.