ജിദ്ദ: സൗദി കേരള ഫാർമസിസ്റ്റ് ഫോറത്തിെൻറ പുതിയ ലോഗോ പ്രകാശനം ചെയ്തു. ഓൺലൈനിൽ നടന്ന പരിപാടി ഇന്തോ-സൗദി മെഡിക്കൽ ഫോറം ജോ. സെക്രട്ടറി ഡോ: ഫഹീം റഹ്മാൻ ഉദ്ഘാടനം ചെയ്തു. മീഡിയവൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ. നാസർ ലോഗോ പ്രകാശനം നടത്തി. ഹനീഫ പാറക്കല്ല് അധ്യക്ഷത വഹിച്ചു. ഫോറം അംഗവും എഴുത്തുകാരിയും തിരക്കഥാകൃത്തുമായ സബീന എം. സാലി എം.സി.എ നാസറിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഷിഹാബുദ്ദീൻ കൂളാപറമ്പിൽ ലോഗോയുടെ ആശയം വിശദീകരിച്ചു.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ മേഖലയിൽ നിന്നും നസീർ വാവക്കുഞ്ഞ്, മുസ്തഫ മലയിൽ, ഷജീർ ഇക്ബാൽ, കെ.ടി. അബൂബക്കർ, ബേബി നീലാമ്പ്ര, മുഹമ്മദ് ഷമീം നരിക്കുനി, മുഹമ്മദ് കുട്ടി, കിസ്മത്ത് മമ്പാട്, അബ്ദുല്ല വല്ലാഞ്ചിറ, എ.എം. അബ്ദുല്ല കുട്ടി, ഇക്ബാൽ ചെമ്പൻ, മുസാഫിർ, അബ്ബാസ് ചെമ്പൻ, അബ്ദുറഹീം ഒതുക്കുങ്ങൽ, പി.എം. മായിൻകുട്ടി, കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ എന്നിവർ സംസാരിച്ചു. കെ.കെ. യഹ്യ സ്വാഗതവും ഡോ. അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു. യൂനുസ് മണ്ണിശ്ശേരി അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.