സൗദിയില്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ നിബന്ധനകള്‍ പാലിക്കാത്ത 11 റിക്രൂട്ടിങ് ഓഫീസുകള്‍ അടപ്പിച്ചു

റിയാദ്: സൗദി തൊഴി മന്ത്രാലയത്തിന്‍െറ നിബന്ധനകള്‍ പാലിക്കാത്ത 11 റിക്രൂട്ടിങ് ഓഫീസുകളുടെ ലൈസന്‍സ് റദ്ദാക്കിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതിയത്തെുടര്‍ന്ന് അന്വേഷണം നടത്തിയ മന്ത്രാലയം വീഴ്ച കണ്ടത്തെിയ ഓഫീസകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വിദേശ തൊഴിലാളികളെയും വീട്ടുവേലക്കാരെയും റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ള ഓഫീസുകള്‍ മുസാനിദ് ഇലക്ട്രോണിക് സംവിധാനത്തില്‍ വ്യക്തമാക്കിയ നിബന്ധനകള്‍ പാലിക്കണമെന്നും നിശ്ചിത സംഖ്യക്ക് നിര്‍ണിത കാലത്തിനുള്ളില്‍ ജോലിക്കാരെ സൗദിയിലത്തെിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ നിബന്ധനകള്‍ പാലിക്കാത്ത റിക്രൂട്ടിങ് ഓഫീസുകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി.

അതേസമയം 2016ല്‍ സൗദിയില്‍ 377 റിക്രൂട്ടിങ് ഓഫീസുകള്‍ക്ക് പുതുതായി അനുമതി നല്‍കിയതായും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - saudi job recruiting agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.