ജിദ്ദ: സൗദി അറേബ്യയിലെ ജ്വല്ലറി സ്വദേശിവത്കരണത്തിൽ നടപടികൾ ഉൗർജിതമാക്കി. വടക്കൻ പ്രവിശ്യയായ അൽജൗഫിലെ ജ്വല്ലറികളിൽ നടത്തിയ പരിശോധനയിൽ ആറ് കടകൾ അടപ്പിച്ചു. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിലായിരുന്നു നടപടിയെന്ന് മന്ത്രാലയത്തിെൻറ അൽജൗഫ് മേഖല മേധാവി ഫഹദ് അൽദൻദനി പറഞ്ഞു.
സകാക, ദൗമത്തുൽ ജൻദൽ, ഖുറയ്യാത്ത്, ത്വബർജൽ എന്നിവിടങ്ങളിലും പരിശോധന നടന്നു. മൊത്തം 50 ഒാളം കടകളിലായിരുന്നു പരിശോധന. ഇതിൽ 13 നിയമലംഘനങ്ങൾ കണ്ടെത്തി. സ്വദേശിവത്കരണ നിയമം പൂർണമായും ലംഘിച്ച ആറ് കടകളാണ് അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, മധ്യപ്രവിശ്യയായ അൽഖസീമിലെ ജ്വല്ലറികളിൽ സ്വദേശി അനുപാതം നൂറ് ശതമാനമായെന്ന് തൊഴിൽ മന്ത്രാലയം പ്രാദേശിക മേധാവി തുർക്കി അൽമാനിഅ് വ്യക്തമാക്കി. 246 സ്വദേശികൾ ഇവിടെ ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവിടെ നേരത്തെ തന്നെ ജ്വല്ലറി ജോലി സ്വദേശികൾ തന്നെയാണ് ചെയ്തുവരുന്നത്. പുതിയ തീരുമാനം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും തുർക്കി അൽമാനിഅ് പറഞ്ഞു.
ഇൗ ആഴ്ച മുതൽ പൊലീസുമായി സഹകരിച്ച് ജ്വല്ലറികളിൽ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം ഉപ മേധാവി അഹ്മദ് അൽവതീദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.