???? ??? ???????? ????????? ???? ??????????? ??????? ?????????, ??????? ????????? ????? ????, ???? ???????, ??????? ??????? ??????? ?????? ???????

വ്യാപാര സൗഹൃദം ശക്​തമാക്കി സൗദി ചൈന ഇൻവെസ്​റ്റ്​മെൻറ്​​ ​േഫാറം

ജിദ്ദ: സൗദി ചൈന ഇൻവെസ്​റ്റ്​മ​െൻറ്​​ ​േഫാറത്തിൽ പിറന്നത്​ 28 ബില്യൺ റിയാലി​​െൻറ 35 കരാറുകൾ. സൗദി അറേബ്യൻ ജനറൽ ഇൻ വെസ്​റ്റ്​മ​െൻറ്​ അതോറിറ്റിയും വേൾഡ്​ സ്​​ട്രാറ്റജിക്​​ കമ്പനീസ്​ സൗദി സ​െൻററുമായി സഹകരിച്ചാണ്​ പരിപാടി സ ംഘടിപ്പിച്ചത്​. ഫോറത്തിൽ സൗദിക്കും ചൈനക്കുമിടയിൽ 28 ബില്യൻ റിയാലി​​െൻറ 35 സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും നാല്​ ചൈനീസ്​ വിദഗ്​ധ കമ്പനികൾക്ക്​ ലൈസൻസ്​ നൽകാൻ ധാരണയാകുകയും ചെയ്​തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​െൻറ ചൈന സന്ദർശനത്തോടനുബന്ധിച്ചാണ്​​ ​പരിപാടി സംഘടിപ്പിച്ചത്​. ‘സൗദിയിൽ നിക്ഷേപം നടത്തുക’ എന്ന തലക്കെട്ടിലൊരുക്കിയ പ്രദർശനത്തിൽ സൗദിയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ 25 സ്​ഥാപനങ്ങൾ പ​െങ്കടുത്തു. ഇരുരാജ്യങ്ങൾക്കിടയിൽ സഹകരണം വിപുലമാക്കുന്നതിനാവശ്യമായ കാര്യങ്ങൾ ഫോറത്തിൽ ചർച്ച ചെയ്​തു. കാറ്റാടി ടർബൈനുകൾ സ്​ഥാപിക്കുക, അവയിൽ നിന്ന്​ വൈദ്യുതിയുണ്ടാക്കുക, വൈദ്യുതി ജനറേറ്ററുകൾ സ്​ഥാപിക്കുക, ​െ​പട്രോകെമിക്കൽ, വിവര സാ​േങ്കതിക വിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ കരാറിലുൾപ്പെടും. കരാർ നടപ്പിലാക്കുന്നതോടെ ധാരാളം പേർക്ക്​ തൊഴിലവസരമുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സൗദിക്കും ​ചൈനക്കുമിടയിലെ ബന്ധം പൂർണ പങ്കാളിത്തത്തിലേക്ക്​ കടന്നതായി ഫോറം ഉദ്​ഘാടന വേളയിൽ വേൾഡ്​ സ്​​ട്രാറ്റജിക്​​ കമ്പനീസ്​ സൗദി സ​െൻറർ എക്​സിക്യൂട്ടീവ്​ ഉപമേധാവി യാസിർ ദുഹൈം പറഞ്ഞു. പുതുമയാർന്ന സാമ്പത്തികാവസരങ്ങൾ തുറക്കാൻ ഇതിലൂടെ സഹായിച്ചിട്ടുണ്ട്​. പുതിയ കരാറുകളും ലൈസൻസുകളും നൽകാനുമുള്ള തീരുമാനം സൗദിയുടെ സാമ്പത്തിക വളർച്ച വലിയ നേട്ടമാകുമെന്ന്​ ജനറൽ ഇൻവെസ്​റ്റ്​മ​െൻറ്​ അതോറിറ്റി ഗവർണർ എൻജി. ഇബ്രാഹീം അൽഉമർ പറഞ്ഞു. സാമ്പത്തിക സഹകരണ രംഗത്തെ പ്രധാന ചുവടുവെപ്പാണിത്​​.

ചൈനീസ്​ കമ്പനികളുടെ വളർച്ചക്ക്​ സൗദി മാർക്കറ്റുകൾ വലിയ സഹായകമാകും. സൗദിയിലെ വിദേശ നിക്ഷേപകർക്കുള്ള നടപടികൾ എളുപ്പമാക്കിയത്​ വിദേശ നിക്ഷേപകർക്ക്​ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്​. 24 മണിക്കൂറിനുള്ളിൽ വിസ നൽകാനും വിദേശ നിക്ഷേപ കമ്പനികൾക്ക്​ ഒരു ദിവസത്തിനുള്ളിൽ ലൈസൻസ്​ നൽകാനുള്ള തീരുമാനങ്ങൾ ഇതിലുൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ഉർജ മന്ത്രി എൻജി. ഖാലിദ്​ അൽഫാലിഹ്​, വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ്​ അൽഖുസൈബി, ജുബൈൽ, യാംമ്പു റോയൽ കമീഷൻ അതോറിറ്റി ഭരണ സമിതി അധ്യക്ഷൻ എൻജി. അബ്​ദുല്ല സഅ്​ദാൻ എന്നിവർക്ക്​ പുറമെ സൗദിയി​ലേയും ചൈനയിലേയും പ്രമുഖ കമ്പനി പ്രതിനിധികളും സാമ്പത്തിക വിദഗ്​ധരും ഫോറത്തിൽ പ​​െങ്കടുത്തു.

Tags:    
News Summary - saudi investment-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.