റിയാദ്: സുരക്ഷ പരിശോധനയിൽ കുവൈത്തിൽ പിടിയിലായ മലയാളി നഴ്സുമാർക്ക് മോചനം ലഭിച്ചത് ആശ്വാസകരമായ വാർത്തയാണെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
23 ദിവസമായി തടവിലായിരുന്ന 19 നഴ്സുമാരാണ് മോചിതരായത്. കുടുംബത്തോടൊപ്പം താമസിച്ച ഇവർക്ക് ശൈഖ് തലാൽ അൽ ഖാലിദ് അൽ സബായുടെ ഇടപെടലിനെ തുടർന്നാണ് മോചനം ലഭിച്ചത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം നിലവിലില്ല എന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.