അബ്ദുൽ റഷീദ് കൈപാകിൽ (പ്രസി.), സലീം കടലുണ്ടി ജന. സെക്ര.), അബ്ദുൽ വഹാബ് (ട്രഷറർ)
ജുബൈൽ: പ്രപഞ്ച സ്രഷ്ടാവായ നാഥനെ അറിഞ്ഞ് ശാന്തിയും മോക്ഷവും ആഗ്രഹിച്ച് ആത്മീയ-ധാർമിക ജീവിതം നയിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് സമാധാനം കൈവരൂ എന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും മതഭേദമന്യേ സമൂഹത്തെ ഒന്നടങ്കം അന്ധവിശ്വാസത്തിലും അനാചാരത്തിലും അധാർമികതയിലും തളച്ചിടുന്ന ചൂഷണങ്ങൾക്കെതിരെ ശരിയായ പ്രബോധനത്തിന്റെ അനിവാര്യത ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. സെന്റർ ഹാളിൽ ചേർന്ന യോഗത്തിൽ ഇസ്‌ലാഹി സെൻറർ, ഇസ്‌ലാഹി മദ്റസ, ഡ്രോപ്‌സ് (ജീവകാരുണ്യം), ഫോക്കസ്, എം.ജി.എം തുടങ്ങി വിവിധ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. റഷീദ് കൈപാകിൽ സ്വാഗതവും സലീം കടലുണ്ടി നന്ദിയും പറഞ്ഞു. അബ്ദുൽ റഷീദ് കൈപാകിൽ (പ്രസി.). സലീം കടലുണ്ടി (ജന. സെക്ര.), അബ്ദുൽ വഹാബ് (ട്രഷറർ), അബ്ദുൽ സത്താർ, ആസിഫ് കൈസർ, ശുകൂർ മൂസ (വൈ. പ്രസി.), സക്കീർ മഞ്ചേരി, ഹാരിസ് കടലുണ്ടി, പി.എൻ. ഷഫീഖ് (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.