സൗദി-ഇന്ത്യ സംയുക്ത മന്ത്രിതല യോഗം റിയാദിൽ നടന്നു 

റിയാദ്​: സൗദി-ഇന്ത്യ സംയുക്ത മന്ത്രിതല യോഗം റിയാദിൽ നടന്നു. ഇന്ത്യൻ ധനകാര്യമന്ത്രി അരുൺ ജയ്​റ്റ്​ലി യോഗത്തിൽ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തൽ, വിവര കൈമാറ്റം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിലൂന്നിയ ചർച്ചകളാണ്​ നടന്നത്​. ഏതാനും കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്​. സൗദി വാണിജ്യ നിക്ഷേപ വകുപ്പ്​ മന്ത്രി  ഡോ.മാജിദ്​ അൽ ഖസബി സൗദി അറേബ്യയുടെ ഭാഗത്ത്​ നിന്ന്​ യോഗത്തിൽ പ​െങ്കടുത്തു. 

12ാമത്​ ജെ.എം.സി യോഗമാണ്​ റിയാദിൽ നടന്നത്​.  ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്​ഥരും  സംബന്ധിച്ചു. ഞായറാഴ്​ച നടന്ന സൗദി-ഇന്ത്യ ബിസിനസ്​ കൗൺസിലിലും അരുൺ ജയ്​റ്റ്​ലി സംബന്ധിച്ചിരുന്നു. സൗദി ഉൗർജ മന്ത്രിയും ധനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്​ച നടത്തിയിരുന്നു. രണ്ട്​ ദിവസത്തെ സന്ദർശനം കഴിഞ്ഞ്​ തിങ്കളാഴ്​ച ഉച്ചക്ക്​ അദ്ദേഹം ഇന്ത്യയിലേക്ക്​ തിരിച്ചു. 

Tags:    
News Summary - Saudi-India Ministerial cabinet-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.