Posted On
date_range Updated On
date_range ഖാദിമുൽ ഹറമൈൻ കപ്പ് കുതിരയോട്ട മത്സരം; കാണിയായി ദുബൈ ഭരണാധികാരിയും
തബൂക്ക്: ഖാദിമുൽ ഹറമൈൻ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചു. മത്സരം കാണാൻ യു.എ.ഇ വൈസ്പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാഷിദ് ആലു മക്തൂമും മറ്റ് പ്രമുഖകരും അൽ ഉലായിലെത്തി. സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും സന്നിഹിതനായിരുന്നു. ശനിയാഴ്ച രാവിലെ ഗൾഫ്, അറബ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുതിര ഒാട്ടക്കാരുടെ പങ്കാളിത്തത്തോടെയാണ് മത്സര പരിപാടികൾ ആരംഭിച്ചത്. 12 രാജ്യങ്ങളിൽ നിന്ന് 237 പേരാണ് പെങ്കടുക്കുന്നത്. 15 ദശലക്ഷം റിയാലാണ് സമ്മാനത്തുക.
കുതിരയോട്ട മത്സരത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുകയാണിത്. അൽഉലാ മേഖലയെ അറിയപ്പെട്ട പുരാവസ്തു, ടൂറിസം, കലാ സാംസ്കാരിക, സ്പോർട്സ് മേഖലയാക്കി മാറ്റുന്നതിെൻറ ഭാഗമായി സൗദി ഹോഴ്സ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.