സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തി ഐ.എം.എഫ്​

റിയാദ്: സൗദി അറേബ്യയുടെ ഈ വർഷത്തെ (2026) സാമ്പത്തിക വളർച്ചാ പ്രവചനം അന്താരാഷ്​ട്ര നാണയ നിധി വീണ്ടും ഉയർത്തി. തുടർച്ചയായ മൂന്നാം തവണയാണ് ഐ.എം.എഫ് സൗദിയുടെ വളർച്ചാ നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച പുറത്തിറക്കിയ ജനുവരി മാസത്തെ റിപ്പോർട്ട് പ്രകാരം, 2026-ൽ സൗദി സമ്പദ്‌വ്യവസ്ഥ 4.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പുതിയ കണക്കുകൂട്ടൽ. കഴിഞ്ഞ ഒക്ടോബറിൽ ഇത് നാല്​ ശതമാനം ആയിരിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.

2025-ലെ വളർച്ചാ നിരക്കും ഐ.എം.എഫ് പുതുക്കി നിശ്ചയിച്ചിരുന്നു. നേരത്തെ പ്രതീക്ഷിച്ചിരുന്ന നാല്​ ശതമാനത്തിൽ നിന്ന് 4.3 ശതമാനമായാണ് ഇത് ഉയർത്തിയത്. വരാനിരിക്കുന്ന വർഷത്തിൽ സൗദി സമ്പദ്‌വ്യവസ്ഥ 3.6 ശതമാനം വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് ഇത് 3.2 ശതമാനാമായിരുന്നു.

സൗദിക്ക് പുറമെ ആഗോള സാമ്പത്തിക വളർച്ചാനിരക്കിലും ഐ.എം.എഫ് വർധനവ് പ്രവചിക്കുന്നുണ്ട്. 2026-ൽ ലോക സമ്പദ്‌വ്യവസ്ഥ 3.3 ശതമാനം വളർച്ച നേടുമെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. വിവിധ മേഖലകളിൽ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളും എണ്ണയിതര വരുമാനത്തിലെ വർധനവുമാണ് സൗദി അറേബ്യയുടെ ഈ മികച്ച മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - IMF raises Saudi Arabia's economic growth rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.