റിയാദ്: സൗദി നീതിന്യായ മന്ത്രാലത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വകുപ്പുമന്ത്രി ഡോ. വലീദ് ബിന്‍ മുഹമ്മദ് അസ്സംആനി. നോട്ടറി വിഭാഗത്തിന് കീഴില്‍ പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളില്‍ സ്ത്രീകളെ നിയമിക്കാന്‍ മന്ത്രാലയം അനുമതി നല്‍കി. ഈ ജോലിക്കുള്ള അപേക്ഷകള്‍ അടുത്ത ദിവസം സ്വീകരിച്ചുതുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് രേഖകള്‍ ശരിപ്പെടുത്തുന്നതും ഇതേ വകുപ്പിന് കീഴിലാണ് വരിക. നിലവില്‍ സൗദിയില്‍ ഇതേ ജോലിയില്‍ 1,611 പുരുഷന്മാര്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നാണ് കണക്ക്. പുതുതായി 857 പേര്‍ക്ക് പരിശീലനം നല്‍കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
വകാലകള്‍ ശരിപ്പെടുത്തുക, കരാറുകള്‍ രേഖാമൂലമാക്കുക, വകാലകളും കരാറുകളും ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ജോലികള്‍ സ്ത്രീകള്‍ക്കും അനുയോജ്യമാണ്. സ്വകാര്യ മേഖലയുമായി സഹകരിച്ചു നടപ്പാക്കുന്ന ഇലക്ട്രോണിക് സേവനത്തില്‍ വൈകുന്നേരങ്ങളിലും വാരാന്ത്യത്തിലും ജോലി ചെയ്യാവുന്നതാണ്. സൗദി വിഷന്‍ 2030െൻറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെയും ഭാഗമായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.