ജിദ്ദ: സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ ‘നിയോ’മിെൻറ സി.ഇ.ഒ ആയിരുന്ന ഡോ. ക്ലോസ് ക്ലീൻഫെൽഡിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഉപദേശകനായി നിയമിച്ചു. ആഗസ്റ്റ് ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. സൗദി അരാംകോയിലും കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്േനാളജിയിലും ദീർഘകാലത്തെ അനുഭവ സമ്പത്തുള്ള നദ്മി അന്നസ്ർ ആണ് നിയോമിെൻറ പുതിയ സി.ഇ.ഒ.
സൗദി അറേബ്യയുടെ സാമ്പത്തിക, സാേങ്കതിക വികസനത്തിനുള്ള വിശാലമായ ഉത്തരവാദിത്തമാണ് ഡോ. ക്ലോസ് ക്ലീൻഫെൽഡിന് നൽകുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ജർമനി സ്വദേശിയായ ഡോ. ക്ലോസ്, അലുമിനിയം കമ്പനി ഒാഫ് അമേരിക്കയുടെ (ആർകോണിക്) മുൻ ചെയർമാനും ജർമൻ കമ്പനിയായ സീമെൻസ് എ.ജിയുടെ മുൻ പ്രസിഡൻറുമാണ്.
ആർകോണികിൽ നിന്ന് കഴിഞ്ഞവർഷം ഏപ്രിലിൽ രാജിവെച്ച അദ്ദേഹം ഒക്ടോബറിൽ ആണ് നിയോമിൽ നിയമിതനായത്. 60 വയസുകാരനായ അദ്ദേഹം ലോകത്തെ അറിയപ്പെടുന്ന മാനേജ്മെൻറ് വിദഗ്ധരിൽ മുൻനിരക്കാരനാണ്.രാജ്യത്തിെൻറ സാമ്പത്തിക വികസന കാര്യങ്ങളിൽ വൈവിധ്യവത്കരണത്തിനുള്ള ചുക്കാൻ പിടിക്കുകയെന്നതാണ് ഡോ. ക്ലോസ് ക്ലീൻഫെൽഡിെൻറ പുതിയ ദൗത്യം. വിഷൻ 2030 െൻറ അടിസ്ഥാനത്തിൽ രാജ്യത്തെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാനുള്ള കിരീടാവകാശിയുടെ വിശാല ലക്ഷ്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാനും ഡോ. ക്ലീൻഫെൽഡ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.