ജിദ്ദ: കനത്ത മഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ സ്വദേശിയെ രക്ഷിച്ച ഫിലിപ്പീൻ പൗരനായ സാർ യുവാദാ ദാവൂദിന് ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫിെൻറ ആദരം. സൗദി സിവിൽ ഡിഫൻസ് മേധാവി ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല അൽഅംറുവാണ് കാഷ് അവാർഡ് കൈമാറിയത്.
ആഭ്യന്തരമന്ത്രിക്ക് ഫിലിപ്പീൻ പൗരൻ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കാറിൽ കുടുങ്ങിയെ സ്വദേശിയെയാണ് ഇദ്ദേഹം രക്ഷപ്പെടുത്തിയത്. സ്വദേശിയെ ഇയാൾ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.