ഹറം പരിസര വികസനം: കദ്​വയിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റൽ തുടങ്ങി

മക്ക: മക്ക ഹറം പരിസര വികസനത്തി​​​െൻറ ഭാഗമായി കദ്​വ മേഖലയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിത്തുടങ്ങി. പഴയ ഡിസ്​ട്രിക്​റ്റുകൾ വികസിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ്​ പ്രദേശത്തെ 400 ഒാളം കെട്ടിടങ്ങൾ മക്ക വികസന അതോറിറ്റി പൊളിച്ചു മാറ്റുന്നത്​. ഹറമിനടുത്ത​ സ്​ഥലമാണിത്​. പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങൾ നേരത്തെ നിർണയിക്കുകയും താമസക്കാരോട്​ ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. കഴിഞ്ഞാഴ്​ച കെട്ടിടങ്ങളിലേക്ക്​ വൈദ്യുതിവിതരണം അടക്കമുള്ള സേവനങ്ങൾ നിർത്തലാക്കിയിരുന്നു. വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങളാണ്​ അധികവും. കദ്​വക്ക്​ പുറമെ നകാസയും വികസിപ്പിക്കുന്നുണ്ട്​. പ്രദേശത്ത്​ ​എല്ലാ സേവനങ്ങളുമൊരുക്കി വൻകിട ഹോട്ടലുകളും സൂഖുകളും പൊതുസ്​ഥാപനങ്ങളും നിർമിച്ച്​ വികസിപ്പിക്കാനാണ്​ പദ്ധതി. മക്ക നഗരം ഏറ്റവും വലിയ വികസനത്തിനാണ്​ സാക്ഷ്യം വഹിക്കാൻ പോകുന്നത്​.

Tags:    
News Summary - saudi-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.