പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി ഫൗണ്ടേഷൻ ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നു

സൗദി ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു

റിയാദ് : സൗദി അറേബ്യയുടെ 74ാ മത് സ്ഥാപകദിനം പ്രവാസി മലയാളി ഫൗണ്ടേഷൻ ആഘോഷിച്ചു.

പ്രസിഡന്റ്‌ ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നാഷനൽ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു.

കോഓഡിനേറ്റർ സുരേഷ് ശങ്കർ ആമുഖഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ അലി എ.കെ.ടിയുടെ കുടുംബം കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

നാഷനൽ കമ്മിറ്റി ഭാരവഹികളായ ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, ബിനു കെ. തോമസ്, സെൻട്രൽ കമ്മിറ്റി ഭാരവഹികളായ റസ്സൽ മഠത്തിപ്പറമ്പിൽ, ബഷീർ കോട്ടയം, നാസർ പൂവ്വാർ, നിസാം കായംകുളം, യാസിർ കൊടുങ്ങല്ലൂർ, സിയാദ് വർക്കല, സിമി ജോൺസൺ, രാധിക സുരേഷ്, ശാരിഭ നാസർ, ജസീന മുത്തലിബ്, ഷാജിത ഷാജഹാൻ, സുനി ബഷീർ സ്നേഹതീരം ഭാരവാഹികളായ ബിനു, നിസാർ കുരിക്കൾ എന്നിവർ ആശംസകൾ നേർന്നു.

കലാപരിപാടികൾക്ക് ആൻഡ്രിയ ജോൺസൺ, കല്യാണി സുരേഷ്, ഫിദ ഫാത്തിമ, പവിത്രൻ, നൗഫൽ കോട്ടയം, പ്രമോദ് എന്നിവർ നേതൃത്വം കൊടുത്തു. ട്രഷറർ പ്രെഡിൻ അലക്സ് നന്ദി പറഞ്ഞു.

Tags:    
News Summary - Saudi Foundation Day was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.