പണം അയക്കുന്നതിന് നികുതിയില്ല –ധനകാര്യ മന്ത്രാലയം

റിയാദ്: സൗദിയില്‍ നിന്ന് വിദേശത്തേക്ക് പണമയക്കുന്നതിന് ടാക്സ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ളെന്ന് ധനകാര്യ മന്ത്രാലയ വക്താവ്. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് ആറ് ശതമാനം വരെ ടാക്സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ശൂറ കൗണ്‍സില്‍ ചൊവ്വാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെയാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ടാക്സ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
സൗദി അറേബ്യ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ്. വിദേശത്തുനിന്ന് സൗദിയിലേക്കോ സൗദിയില്‍ നിന്ന് പുറത്തേക്കോ നടക്കുന്ന ധനവിനിയോഗത്തിന് ടാക്സ് ഏര്‍പ്പെടുത്തുന്നത് സൗദിയുടെ സാമ്പത്തിക നയത്തിന് നിരക്കുന്നതല്ളെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ ജോലി ചെയ്യുന്ന കോടിയലധികം വരുന്ന വിദേശി ജോലിക്കാര്‍ പ്രതിവര്‍ഷം 150 ബില്യന്‍ റിയാല്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തുടക്കത്തില്‍ ആറ് ശതമാനം വരെ ടാക്സ് ഏര്‍പ്പെടുത്തണമെന്നാണ് ശൂറ കൗണ്‍സിലിലെ സാമ്പത്തിക സമിതി മേധാവിയും മുന്‍ ഓഡിറ്റ് ബ്യൂറോ മേധാവിയുമായ ഹുസാം അല്‍അന്‍ഖരി അഭിപ്രായപ്പെട്ടിരുന്നത്. എന്നല്‍ ഈ വിഷയത്തിലെ അഭ്യൂഹത്തിന് അറുതി വരുത്തുന്നതും പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതുമാണ് ധനകാര്യ മന്ത്രാലയ വക്താവിന്‍െറ പ്രസ്താവന.
 

Tags:    
News Summary - saudi finance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.