അഞ്ചാമത്​ സൗദി ചലച്ചിത്ര മേള മാർച്ചിൽ; ‘ഇത്​റ’ ആഥിത്യമരുളും

ദമ്മാം: സൗദിയിലെ അഞ്ചാമത്​ ചലച്ചിത്ര മേള മാർച്ചിൽ അരങ്ങേറും. ആറ്​ ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്​ കൾച് ചറൽ ആർട്​സ്​ ആൻറ്​ അസോസിയേഷനും കിങ്​ അബ്​ദുൽ അസീസ് സ​​െൻറർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായാണ്​.
സൗദി ചലച്ചി ത്ര മേഖലയെ പുരോഗതിയിലേക്ക്​ നയിക്കുന്നതിനും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി യുവാക്കൾക്ക്​ പിന്തുണ നൽകുന ്നതിനുമാണ് മേള സംഘടിപ്പിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി.
2008 ൽ ആണ്​ സൗദിയിൽ ആദ്യമായി ചലച്ചിത്ര മേള സംഘടിപ്പിച്ചത്​. അഭൂത പൂർവമായ പ്രതികരണമാണ് അന്ന്​ മേളക്ക്​ ലഭിച്ചതെന്ന്​ കൾചറൽ ആർട്​സ്​ ആൻറ്​ അസോസിയേഷൻ ഡയറക്​ടർ ബോർഡ്​ അംഗം ഡോ. ഒമർ അൽ സൈഫ്​ പറഞ്ഞു.
ചലച്ചിത്ര മേലയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരെ ഒന്നിച്ച്​ ഒരു വേദിയിലെത്തിച്ച്​ പരസ്​പരം സംവദിക്കാനുള്ള അവസരവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഇത്​ കൂടുതൽ മെച്ചപ്പെട്ട ചിലച്ചിത്ര നിർമാണത്തിന്​ പ്രതിഭകളെ സഹായിക്കും.
ചലച്ചി​ത്ര സംബന്ധമായ 10 സെമിനാറുകൾ, 10 ശിൽപശാലകൾ എന്നിവ മേളയു​ടെ ഭാഗമായി അരങ്ങേറും. ഒാപ്പൺ ഫോറവ​ും ഒരുക്കും. വിവിധ അറബ്​ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിഭകൾ പ​െങ്കടുക്കും. സൗദി അറേബ്യയിലെ മാറിയ സാഹചര്യത്തിൽ അഞ്ചാമത്​ ചലച്ചിത്രമേള പുതിയ ചരിത്രം കുറിക്കുമെന്ന്​ കിങ്​​ അബ്​ദുൽ അസീസ്​ സ​​െൻറർ ഫോർ വേൾഡ്​ കൾച്ചറൽ സ​​െൻറർ ഡയറക്​ടർ അലിബിൻ മർസൂഖ്​ അൽ മുതൈരി പറഞ്ഞു.
സ്​ത്രീകൾ ഉൾ​െപടെ നിരവധി പേർ ചലച്ചിത്ര നിർമാണ മേഖലയിൽ സജീവമായിക്കൊണ്ടിരിക്കുന്നു. സൗദിയുടെ സാംസ്​കാരിക ചലനങ്ങളെ ഉത്തേജിപ്പിക്കാനും ചലച്ചിത്ര മേഖലയിൽ ജോലി സാധ്യതകൾ വർധിപ്പിക്കാനും കഴിവുകളെ പ്രോൽസാഹിപ്പിക്കാനും മേള പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Saudi Film Festival, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.